play-sharp-fill
ജോസ് പ്രകാശിനെ പേടിച്ച് ബാലൻ കെ നായരുടെ വീട്ടിൽ ഓടിക്കയറിയ ഉണ്ണിമേരിയുടെ അവസ്ഥയിലായി ജനങ്ങൾ ;  കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ വില ; തുടർച്ചയായി എണ്ണവില വർദ്ധിക്കുന്നത് 19-ാം ദിവസം

ജോസ് പ്രകാശിനെ പേടിച്ച് ബാലൻ കെ നായരുടെ വീട്ടിൽ ഓടിക്കയറിയ ഉണ്ണിമേരിയുടെ അവസ്ഥയിലായി ജനങ്ങൾ ; കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ വില ; തുടർച്ചയായി എണ്ണവില വർദ്ധിക്കുന്നത് 19-ാം ദിവസം

സ്വന്തം ലേഖകൻ

കൊച്ചി : കോവിഡിനിടയിൽ കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ വില. തുടർച്ചയായ പത്തൊമ്പതാം ദിവസവും എണ്ണ വില വർദ്ധിച്ചു.മൻമോഹൻ സർക്കാരിൻ്റെ കാലത്ത് എണ്ണ വില വർദ്ധിച്ചപ്പോൾ നിരന്തരം സമരാഭാസം നടത്തിയ ബി ജെ പിയാണ് ജനദ്രോഹ നടപടിയുമായി മുന്നോട്ട് പോകുന്നത്.

പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് മാത്രം വർധിപ്പിച്ചത്. ഇന്നലത്തെ ഒരു ദിവസമൊഴിച്ച് തുടർച്ചയായി 17 ദിവസങ്ങളിൽ പെട്രോളിന്റെ വില വർദ്ധിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹിയിൽ പെട്രോൾ വില 0.16 പൈസയും ഡീസൽ വില 0.14 പൈസയും വർദ്ധിച്ചു. ഇതോടെ ഡൽഹിയിൽ പെട്രൊളിനെക്കാൾ വിലയായി ഡീസലിന്.

ഡീസലിന് 10 രൂപ 04 പൈസയാണ് ഇതുവരെ കൂടിയത്. കേരളത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസൽ വില 9.81 രൂപ കൂടി. 76.17 രൂപയാണ് കേരളത്തിലെ ഇന്നത്തെ ഡീസൽ വില.

പെട്രോളിന് ഇന്ന് 80.60 രൂപയാണ് വില. 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് പെട്രോൾ വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില 80 രൂപ 18 പൈസയും ഡീസലിന് 75 രൂപ 84 പൈസയുമാണ്.