വർക്കലയിൽ വനം വകുപ്പിന്റെ മിന്നൽ റെയിഡ്: ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങളും രജിസ്‌ട്രേഡ് കാറും പിടിച്ചെടുത്തു; ആനക്കൊമ്പിന്റെ ശിൽപങ്ങൾക്കു 15 ലക്ഷം രൂപ വില

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: പതിനഞ്ച് ലക്ഷം രൂപ വിലയുള്ള ആനക്കൊമ്പ് ശില്പങ്ങളുമായി വർക്കയിൽ ഒരാളെ എക്‌സൈസും വനം വകുപ്പും നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടി. മേൽ വെട്ടൂർ സ്വദേശി ഭക്തി വിലാസത്തിൽ ജിഷു ലാലിനെ (35)യാണ് സംയുക്ത പരിശോധനാ സംഘം പിടികൂടിയത്.

രാജ്യാന്തര വിപണിയിൽ 15 ലക്ഷം രൂപ വില വരുന്ന ആനക്കൊമ്പാണ് സംഘം പിടിച്ചെടുത്തത്. ജിഷുവിന്റെ വീട്ടിൽ ആനക്കൊമ്പും വിദേശ മദ്യവുമുണ്ടെന്നു എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് എക്‌സൈസും വനം വകുപ്പും സംയുക്തമായി ഇവിടെ പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ രജിസ്റ്റേർഡ് സ്വിഫ്റ്റ് കാറും പരിശോധനാ സംഘം പിടിച്ചെടുത്തിട്ടുണ്ട്. തുടർ അന്വേഷണത്തിനായി ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന് കൈമാറി.

വർക്കലയിൽ ആനക്കൊമ്പ് വ്യാപാരം നടക്കുന്നതായി എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർക്ക് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഫ്‌ലൈയിംഗ് സ്‌ക്വാഡ് റേഞ്ചർ ബ്രിജേഷും സംഘത്തിന്റെയും സഹായത്തോടെ പരിശോധന നടത്തുകയായിരുന്നു.

പരിശോധനയ്ക്കു എക്‌സൈസ് സംഘത്തിലെ ഇൻസ് പെക്ടർ മഹേഷ് എം., പി.ഒ ദേവ ലാൽ , സി ഇ ഒ പ്രിൻസ്, ശ്രീജിത്ത് മിറാൻഡ , മുഹമ്മദ് ഷെറീഫ് എന്നിവർ ഉണ്ടായിരുന്നു.