video
play-sharp-fill

”കുത്തിതിരിപ്പിനൊക്കെ ഒരു അതിര് വേണം.” പത്രവാർത്തയെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി: ഇത് കോവിഡിനെക്കാള്‍ അപകടകാരിയായ രോഗബാധയാണെന്നും മുഖ്യമന്ത്രി

”കുത്തിതിരിപ്പിനൊക്കെ ഒരു അതിര് വേണം.” പത്രവാർത്തയെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി: ഇത് കോവിഡിനെക്കാള്‍ അപകടകാരിയായ രോഗബാധയാണെന്നും മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ന് ഇറങ്ങിയ ഒരു മാധ്യമം ലോകത്താകെ കോവിഡ് ബാധിച്ച് മരണമടഞ്ഞ കേരളീയരുടെ ചിത്രങ്ങള്‍ പ്രസിദ്ധികരിച്ചു. ഭരണകൂടങ്ങള്‍ അനാസ്ഥ തുടര്‍ന്നാല്‍ നാം ഇനിയും നിശബ്ദദരായാല്‍ കൂടുതല്‍ മരണങ്ങള്‍ ചേര്‍ക്കപ്പെടും എന്നാണ് അവര്‍ പറയുന്നത്. അതിന് മറുപടി പറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരു കാര്യം ഓാര്‍ക്കണം ഈ രാജ്യങ്ങളിലെല്ലാം കേരളീയര്‍ ജിവിക്കുന്നുണ്ട്. അവര്‍ അവിടെ തുടരുകയും ചെയ്യേണ്ടവരാണ്. ഈ രാജ്യങ്ങളില്‍ കേരളീയര്‍ അരക്ഷിതരാണ് എന്ന് പ്രചരിക്കുമ്പോള്‍ അത് ഓര്‍ട്ടിട്ടുണ്ടോ?. അത് അവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?. കുത്തിതിരിപ്പിനൊക്കെ ഒരു അതിര് വേണം. എന്തുതരം മനോനിലയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതിലൂടെ കിട്ടുകയെന്ന് നാം എല്ലാവരും ചിന്തിക്കണമെന്ന് പിണറായി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരുടെയെങ്കിലും അനാസ്ഥ കൊണ്ടോ, അശ്രദ്ധ കൊണ്ടോ ആണോ ഈ മരണങ്ങള്‍ സംഭവിച്ചത്. വിദേശരാജ്യങ്ങളില്‍ രോഗബാധിതരായ കേരളീയരെ ആകെ കൊണ്ടുവരാന്‍ കഴിയുമായിരുന്നോ?. ഇന്നാട്ടില്‍ വിമാനങ്ങളും ഇതരമാര്‍ഗങ്ങളും ഇല്ലാത്ത ലോക്ക്ഡൗണ്‍ ആയിരുന്നു കഴിഞ്ഞ നാളുകളിലെന്ന് ഇവര്‍ക്ക് ബോധ്യമില്ലേ?. മരിച്ചുവീഴുന്ന ഓരോരുത്തരും ഈ നാടിന് പ്രിയപ്പെട്ടവരാണ്. അവരുടെ വേര്‍പാട് വേദനാജനകവുമാണ്. അതിന്റെ പേരില്‍ സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് കോവിഡിനെക്കാള്‍ അപകടകാരിയായ രോഗബാധയാണെന്ന് പിണറായി പറഞ്ഞു.