സംസ്ഥാനത്ത് 141 പേർക്കു കൊവിഡ്: സംസ്ഥാനത്ത് ഏറ്റവും കുടുതൽ കേസ് റിപ്പോർട്ട് ചെയ്യുന്ന ദിവസം ഇന്ന്; സ്ഥിതി രൂക്ഷമാകുന്നതായി മുഖ്യമന്ത്രി; 60 പേർക്കു രോഗ വിമുക്തി; കോട്ടയത്ത് എട്ടു പേർക്കും രോഗം

Medical staff collect samples from people at newly set upped Walk-In Sample Kiosk (WISK) to test for the COVID 19 coronavirus at Ernakulam Medical College in Kerala on April 6, 2020. (Photo by Arun CHANDRABOSE / AFP)
Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് 141 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ദിവസവും ചൊവ്വാഴ്ചയാണ്. തുടർച്ചയായ അഞ്ചാമത്തെ ദിവസമാണ് രോഗ ബാധിതരുടെ എണ്ണം നൂറ് കടക്കുന്നത്. സംസ്ഥാനത്ത് സ്ഥിതി ഗതികൾ രൂക്ഷണാകുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കൊവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഇന്ന് 60 പേർ രോഗവിമുക്തരായിട്ടുണ്ട്. രോഗം ബാധിച്ചവരിൽ 79 പേർ വിദേശത്തു നിന്നും എത്തിയവരാണ്്. 52 പേർ മറ്റുസ്ഥാനതതു നിന്നും എത്തിയവരാണ്. ഒൻപതു പേർക്കു സമ്പർക്കത്തിലൂടെ രോഗം ബാധിച്ചപ്പോൾ. രോഗം ബാധിച്ചവരിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി 16, തമിഴ്‌നാട് 14 , മഹാരാഷ്ട്ര 9 , പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഹരിയാന, കർണ്ണാടക, ആന്ധ്രപ്രദേശ് രണ്ടു വീതവും, മധ്യപ്രദേശ്, മേഖാലയ ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ വന്നവരിൽ ഓരോരുത്തവർക്കു വീതവും രോഗം ബാധിച്ചിട്ടുണ്ട്.

പത്തനംതിട്ട, പാലക്കാട് 27 വീതം, ആലപ്പുഴ 19, തൃശൂർ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം എട്ട് , കോഴിക്കോട്, കണ്ണൂർ ആറ് വീതം, തിരുവനന്തപുരം കൊല്ലം നാല് വീതം, വയനാട് രണ്ട് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

അറുപത് പേരാണ് നെഗറ്റീവായത്. ഇതിൽ മലപ്പുറത്ത് 15, കോട്ടയം 12, തൃശൂർ പത്ത്, എറണാകുളം ആറ്, പത്തനംതിട്ട ആറ്, കൊല്ലം നാല്, തിരുവനന്തപുരം മൂന്ന്, വയനാട് മൂന്ന് , കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ്. 4473 സാമ്പിളുകൾ ഇന്നു പരിശോധിച്ചു. 3451 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1620 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.