video
play-sharp-fill

മൂന്നാം ഭർത്താവിൽ നിന്നും ശാരീരിക പീഡനം സഹിക്കാനാവുന്നില്ല ; സ്വയം രക്ഷയ്ക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് തരണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയുമായി യുവതി മുഖ്യമന്ത്രിയ്ക്ക് മുൻപിൽ

മൂന്നാം ഭർത്താവിൽ നിന്നും ശാരീരിക പീഡനം സഹിക്കാനാവുന്നില്ല ; സ്വയം രക്ഷയ്ക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് തരണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയുമായി യുവതി മുഖ്യമന്ത്രിയ്ക്ക് മുൻപിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൂന്നാം ഭർത്താവിൽ നിന്നും ശാരീരിക പീഡനം സഹിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് സ്വയം രക്ഷയ്ക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് തരണമെന്ന് ആവശ്യപ്പെട്ട് കാണിച്ച് യുവതി അപേക്ഷയുമായി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മുൻപിൽ.

കറ്റാനം സ്വദേശിയായണ് ഭർത്താവിനൊപ്പം ജീവിക്കാൻ തോക്കിന്റെ സംരക്ഷണം തേടി മുഖ്യമന്ത്രിയ്ക്ക് മുൻപിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവിന്റെ ഉപദ്രവത്തിനെതിരെ യുവതി കുറത്തിക്കാട് പൊലീസിലും പിങ്ക് പൊലീസിലും പരാതി നൽകി. സംഭവത്തിൽ പൊലീസ് ഇവരുടെ വീട്ടിലെത്തി അന്വേഷിച്ച് മടങ്ങി.

എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിവരാതായ യുവതി നീതി ലഭിച്ചില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിയേയും പൊലീസ് മേധാവിയേയും സമീപിക്കുകയായിരുന്നു. ഇതോടെ ഭർത്താവിനെതിരെ ഗാർഹിക നിയമപ്രകാരം പൊലീസ് കേസെടുത്തു.

യുവതിയുടെ മൂന്നാം വിവാഹവും ഭർത്താവിന്റെ രണ്ടാം വിവാഹവുമാണിതെന്ന് പൊലീസ് അറിയിച്ചു.