കോട്ടയം: അയർക്കുന്നത്ത് കഴിഞ്ഞ ദിവസം കാണാതായ വൈദികന്റെ മൃതദേഹം പള്ളിയ്ക്കു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളിയായ വെള്ളാപ്പള്ളി പള്ളിയിലെ വികാരിയായ എടത്വ സ്വദേശിയായ ഫാ.ജോർജ് എട്ടുപറയിലിന്റെ(55) മൃതദേഹമാണ് പള്ളിയ്ക്കു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് മുതലാണ് വൈദികനെ കാണാതായത്. തുടർന്നു നാട്ടുകാരും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച രാവിലെയോടെ മൃതദേഹം പള്ളിയ്ക്കു സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയത്.
മൊബൈൽ ഫോൺ നിശബ്ദമാക്കിവച്ച് വൈദികന്റെ മുറി ചാരിയിട്ട നിലയിലായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ഉച്ചവരെ വികാരി പള്ളിയിലുണ്ടായിരുന്നതായി വിശ്വാസികൾ പറയുന്നു. വൈകുന്നേരം മുതലാണ് ഇദ്ദേഹത്തെ കാണാതായത്. തുടർന്നു, പള്ളി കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ചേർന്നു അയർക്കുന്നം പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്നു പോലീസ് സ്ഥലത്ത് പരിശോധന നടത്തിയതോടെയാണ് സംഭവത്തിലെ ദുരൂഹത വ്യക്തമായത്. പള്ളിയിൽ നിന്നും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി അതിരൂപതയിൽ നിന്നു വൈദികർ സ്ഥലത്ത് എത്തിയിരുന്നു.
ഫാ.ജോർജിന് പള്ളി വിട്ടു പോകേണ്ടതായ സാഹചര്യം ഒന്നും നിലവിലില്ലെന്നായിരുന്നു പള്ളി കമ്മിറ്റി അധികൃതരുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ പള്ളിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒന്നും നിലവിലില്ല താനും. ഈ സാഹചര്യത്തിൽ വൈദികന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്.
എന്നാൽ, നാട്ടുകാരും പൊലീസും ഇന്നലെ വൈകിട്ട് മുതൽ നടത്തിയ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതിൽ ദുരൂഹത വർദ്ധിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിൽ മൃതദേഹം കിണറ്റിൽ തന്നെ എത്തിയത് എങ്ങിനെ എന്നതാണ് സംശയത്തിനു ഇട നൽകുന്നത്. പൊലീസും തിരച്ചിൽ നടത്തിയ നാട്ടുകാരും കിണറ്റിൽ അന്വേഷിച്ചില്ലെന്നതും ദുരൂഹത ഇരട്ടിയാക്കുന്നു.