
സർവീസിനായി നൽകിയ പൊലീസ് ജീപ്പ് തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ ; പിടിയിലായത് ദേശീയപാതയിലൂടെ തട്ടിയെടുത്ത ജീപ്പ് ഓടിച്ച് പോകുന്നതിനിടയിൽ
സ്വന്തം ലേഖകൻ
മണ്ണുത്തി: സർവീസിനായി സെന്ററിൽ നൽകിയ പൊലീസ് ജീപ്പ് തട്ടിയെടുത്ത് ദേശീയപാതയിലൂടെ ഓടിച്ച് വരികയായിരുന്ന ആൾ പൊലീസ് പിടിയിൽ. പൊലീസ് ജീപ്പ് തട്ടിയെടുത്ത പുന്നപ്ര സ്വദേശിയെ മണ്ണുത്തി പൊലീസാണ് പിടികൂടിയത്.
ആലപ്പുഴ പുന്നപ്ര സ്വദേശി അൽഫാദ് മൻസിൽ നിഹാറാണ് (34) പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ വെട്ടിക്കലിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. ആലപ്പുഴ പൊലീസ് സ്റ്റേഷനിലെ ജീപ്പ് സമീപത്തെ സർവീസ് സെന്ററിൽ അറ്റകുറ്റപണികൾക്കായി നൽകിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെനിന്നാണ് ഇയാൾ ജീപ്പുമായി കടന്നത്. പാലിയേക്കര വെച്ച് സംശയം തോന്നിയതിനെ തുടർന്ന് മണ്ണുത്തി പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് വാഹനം പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
Third Eye News Live
0
Tags :