സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് 19 ; കോട്ടയത്ത് 11 പേർക്ക് രോഗബാധ ; 89 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 89 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഇതിൽ 29 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പർക്കം വഴി മൂന്ന് പേർക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പാലക്കാട് – 14, കൊല്ലം -13, പത്തനംതിട്ട – 11, കോട്ടയം -11 , ആലപ്പുഴ -9, എറണാകുളം -6, ഇടുക്കി -6, തൃശൂർ -6 , തിരുവനന്തപുരം – 5, കോഴിക്കോട് – 5, മലപ്പുറം – 4, കണ്ണൂർ- 4, കാസർഗോഡ് – 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ച് ചികിത്സയിലാരുന്ന 89 പേരുടെ ഫലം നെഗറ്റീവായി. തൃശൂർ – 22, പാലക്കാട് – 11 കാസർഗോഡ് – 11, ആലപ്പുഴ – 10, തിരുവനന്തപുരം – 9, കൊല്ലം – 8, എറണാകുളം – 4, കണ്ണൂർ – 4, പത്തനംതിട്ട – 3, കോട്ടയം – 2, മലപ്പുറം – 2, വയനാട് – 2, കോഴിക്കോട് – 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

1358 നിലവിൽ പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2794 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 108 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്.