video
play-sharp-fill

സ്റ്റിക്കറോ അടയാളങ്ങളോ പതിപ്പിച്ച് ചില്ലുഭിത്തികൾ തിരിച്ചറിയിക്കണം ; അനീൽഡ് ഗ്ലാസുകൾക്ക് പകരം ടെംപേർഡ് അല്ലെങ്കിൽ ഫെൻഡ് ഗ്ലാസുകൾ ഉപയോഗിക്കണം : സ്ഥാപനങ്ങൾക്ക് മാർഗനിർദ്ദേശവുമായി എറണാകുളം ജില്ലാ കളക്ടർ

സ്റ്റിക്കറോ അടയാളങ്ങളോ പതിപ്പിച്ച് ചില്ലുഭിത്തികൾ തിരിച്ചറിയിക്കണം ; അനീൽഡ് ഗ്ലാസുകൾക്ക് പകരം ടെംപേർഡ് അല്ലെങ്കിൽ ഫെൻഡ് ഗ്ലാസുകൾ ഉപയോഗിക്കണം : സ്ഥാപനങ്ങൾക്ക് മാർഗനിർദ്ദേശവുമായി എറണാകുളം ജില്ലാ കളക്ടർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിലെത്തിയ വീട്ടമ്മ ചില്ലുവാതിൽ പൊട്ടി വയറിൽ തറച്ചുകയറി മരിച്ചതിനെ തുടർന്ന് ജില്ലകളിലെ സ്ഥാപനങ്ങളിൽ ചില്ലുഭിത്തികൾ സ്ഥാപിക്കുന്നതിൽ മാർഗ നിർദേശവുമായി എറണാകുളം ജില്ലാ കളക്ടർ.

ജില്ലയിലെ വ്യാപാര, വാണിജ്യ, ധനകാര്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ചില്ലു ഭിത്തികളുടെ ഗുണനിലവാരം ഉടമകൾ തന്നെ ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് നിർദ്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനങ്ങൾക്ക് ഭിത്തിയുടെ സാമീപ്യം മനസിലാക്കുന്ന തരത്തിലുള്ള മാത്രമേ ഗ്ലാസുകൾ സ്ഥാപിക്കാവൂ. കൂടാതെ സ്റ്റിക്കറോ അടയാളങ്ങളോ പതിപ്പിച്ച് ചില്ലു ഭിത്തികൾ തിരിച്ചറിയിക്കണമെന്നും മാർഗ നിർദ്ദേശങ്ങളിലുണ്ട്.

കൂടാതെ ഒരിക്കലും സുതാര്യത മൂലം ഗ്ലാസ്സ് ഭിത്തികൾ തിരിച്ചറിയപ്പെടാതെ പോകരുത്. ഒപ്പം അനീൽഡ് ഗ്ലാസുകൾ ഇത്തരം സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. പകരം ടെംപേർഡ് അല്ലെങ്കിൽ ഫെൻഡ് ഗ്ലാസ് മാത്രമേ ഉപയോഗിക്കാവൂ.

കൂടാതെ സ്ഥാപനങ്ങളിൽ വാതിൽ തുറക്കേണ്ട ദിശ കൃത്യമായും മലയാളം ,ഇംഗ്ലീഷ് ഭാഷകളിൽ രേഖപ്പെടുത്തണമെന്നും നിർദ്ദേശങ്ങളിലുണ്ട്.

സ്ഥാപനങ്ങളിൽ ഇവ പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഇത് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു. വരുന്ന 45 ദിവസത്തിനുള്ളിൽ എല്ലാ സ്ഥാപനങ്ങളിലും സുരക്ഷിതമായ ഗ്ലാസുകൾ സ്ഥാപിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

Tags :