video
play-sharp-fill

ഞാൻ എന്ത് സിനിമ ചെയ്യണം എന്നത് അദ്ദേഹത്തിന് പ്രശ്‌നമല്ലായിരുന്നു, പണം വീട്ടിലേക്ക് വരണം എന്നതായിരുന്നു പ്രധാനം ; ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി ഖുശ്ബു

ഞാൻ എന്ത് സിനിമ ചെയ്യണം എന്നത് അദ്ദേഹത്തിന് പ്രശ്‌നമല്ലായിരുന്നു, പണം വീട്ടിലേക്ക് വരണം എന്നതായിരുന്നു പ്രധാനം ; ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി ഖുശ്ബു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തി പ്രേക്ഷകരുടെ മനം കവർന്ന താരമാണ്
ഖുശ്ബു . എന്നാൽ താൻ ജീവിതത്തിൽ നേരിട്ട ദുരവസ്ഥകൾ പങ്കുവെച്ച് ഖുശ്ബു രംഗത്ത് വന്നിരിക്കുകയാണ്. ജീവിതത്തിൽ കടന്നുവന്ന വഴികൾ സുഖകരമല്ലെന്ന് പറയുന്ന നടിയുടെ പഴയ വീഡിയോ വീണ്ടും വൈറലാവുകയാണ്.

തന്റെ പിതാവിനെ കണ്ടിട്ട് ഏകദേശം മുപ്പത് വർഷത്തിന് മുകളിലായെന്ന് കൂടി നടി വെളിപ്പെടുത്തിയിരുന്നു. തന്റെ പിതാവ് പിന്തുണ നൽകുന്നതിന് പകരം പണത്തിന് വേണ്ടിയാണ് ശ്രമിച്ചിരുന്നതെന്നും ഖുശ്ബു തുറന്ന് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിതത്തിൽ ഒരു തരത്തിലും തരത്തിലും പിതാവ് പിന്തുണ തന്നിട്ടില്ല. അച്ഛനെ കണ്ടിട്ട് തന്നെ മുപ്പത് വർഷത്തോളമായി. അച്ഛൻ വീട്ടിൽ നിന്നും വേറെ എങ്ങോട്ടോ പോയി. അതിന് ശേഷം യാതൊരു വിവരവുമില്ല. എന്നാൽ ഇത്രയും കാലം അച്ഛനെ കാണാതെ ഇരുന്നതിൽ തനിക്ക് യാതൊരു വിഷമവുമില്ല.

ഞാൻ സന്തോഷവതിയാണ്. അദ്ദേഹത്തിന് ആകെ വേണ്ടത് പണം മാത്രമായിരുന്നു. എന്ത് സിനിമ ചെയ്യുന്നു എന്നത് അദ്ദേഹത്തിന് പ്രശ്‌നമല്ലായിരുന്നു. പണം വീട്ടിലേക്ക് വരണം എന്നതായിരുന്നു പ്രധാനം.

ചെറിയ വയസിൽ തന്നെ അഭിനയിച്ചിരുന്നതിനാൽ വേറെ ഒന്നും ചെയ്യാൻ അവസരവും കിട്ടിയിരുന്നില്ല. അങ്ങനെ എട്ടാം ക്ലാസിന് ശേഷം തനിക്ക് പഠിക്കാൻ പോലും അവസരം കിട്ടിയിരുന്നില്ലെന്നും ഖുശ്ബു വ്യക്തമാക്കി.

Tags :