മുണ്ടക്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
സ്വന്തം ലേഖകൻ
മുണ്ടക്കയം: ഒഴുക്കിൽപ്പെട്ട് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്രവീണി(27)ൻറെ മ്യതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പുല്ലകയാറ്റിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴെ മണിമലയാറ്റിലെ മൂരികയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കാണാതായ ഷാഹുലിനായി നേവി സംഘം പരിശോധന തുടരുന്നു.
Third Eye News Live
0