
പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് നിലനിർത്തണം: എൻ.ജി.ഒ. അസോസിയേഷൻ
സ്വന്തം ലേഖകൻ
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ
പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് നിറുത്തുവാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള എൻജിഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുമ്പിൽ ധർണ നടത്തി.
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി തോമസ് ഹെർബിറ്റ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡൻറ് രഞ്ജു കെ മാത്യു മുഖ്യ പ്രഭാഷണം നടത്തി . ജില്ലാ വൈസ് പ്രസിഡൻ്റ് ജെ ജോബിൻസൺ , സംസ്ഥാന വനിതാ ഫോറം ജോ. കൺവീനർ സൗമ്യ എസ്.പി. , രാജേഷ് വി.ജി. , പ്രദീപ് ഇ വി , സതീഷ് വര്യത്ത് എന്നിവർ പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ പെർഫോമൻസ് ഓഡിറ്റ് ഓഫീസുകൾക്ക് മുമ്പിലും ഗ്രാമ പഞ്ചായത്ത് ഓഫീസുകൾക്ക് മുമ്പിലും ധർണ്ണ നടന്നു. പള്ളിക്കത്തോട്ടിൽ ജില്ലാ പ്രസിഡൻറ് രഞ്ജു കെ മാത്യുവും
അതിരമ്പുഴയിൽ ജില്ലാ സെക്രട്ടറി വി.പി.ബോബിനും വാഴപ്പള്ളിൽ സതീഷ് ജോർജും , കുറവിലങ്ങാട് സാബു ജോസഫും കാഞ്ഞിരപ്പള്ളിയിൽ ജയൻ ആർ നായരും ആർപ്പുക്കരയിൽ അഷ്റഫ് പറപ്പള്ളിയും തിരുവാർപ്പിൽ സോജോ തോമസും തലപ്പലത്ത് ടി ആർ പുഷ്പയും തലയോലപ്പറമ്പിൽ റോജൻ മാത്യുവും ഉദ്ഘാടനം ചെയ്തു.