
കോട്ടയം ജില്ലയിൽ പത്തു പേർക്കു കൂടി കോവിഡ് ; ആകെ 56 പേർ ചികിത്സയിൽ; രണ്ടു പേർക്കു സമ്പർക്കത്തിലൂടെ രോഗം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിൽ ജൂൺ 15 ന് പത്തു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ അഞ്ചു പേർ വിദേശത്തുനിന്നും മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്.വിദേശത്തുനിന്നെത്തിയശേഷം നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിൻറെ മാതാപിതാക്കളാണ് മറ്റു രണ്ടുപേർ. സമ്പർക്കം മുഖേനയാണ് ഇവർക്ക് രോഗം ബാധിച്ചത്.
പുതിയതായി രോഗം സ്ഥിരീകരിച്ചവർ ഉൾപ്പെടെ 56 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 30 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 26 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 15) രോഗം സ്ഥിരീകരിച്ചവർ
1. മുംബൈയിൽനിന്നും ജൂൺ എട്ടിന് ട്രെയിനിൽ
എത്തിയ പാമ്പാടി സ്വദേശി(40). പാമ്പാടിയിലെ കോവിഡ് കെയർ സെൻററിൽ കഴിയുമ്പോൾ രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് വിധേയനായത്.
2. മുംബൈയിൽനിന്ന് ജൂൺ നാലിന് ട്രെയിനിൽ എത്തി കങ്ങഴയിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ താമസിച്ചിരുന്ന പായിപ്പാട് നാലുകോടി സ്വദേശി(48). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
3. അബുദാബിയിൽനിന്നും ജൂൺ നാലിന് എത്തി കോട്ടയത്തെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി(24). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
4. ജൂൺ ഏഴിന് തൂത്തുക്കുടിയിൽനിന്നും കാറിൽ എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശിനി(23). ഗർഭിണിയായ ഇവർക്ക് പനിയും ചുമയും ബാധിച്ചതിനെത്തുടർന്ന് സാമ്പിൾ ശേഖരിക്കുകയായിരുന്നു.
5. സൗദി അറേബ്യയിൽനിന്നും ജൂൺ എട്ടിന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന ഗർഭിണിയായ ആർപ്പൂക്കര സ്വദേശിനി(28). രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്നാണ് സാമ്പിൾ പരിശോധന നടത്തിയത്.
6. അബുദാബിയിൽനിന്നും ജൂൺ ആറിന് എത്തി കോട്ടയത്തെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മാലം സ്വദേശി(55). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
7. മസ്കത്തിൽനിന്നും ജൂൺ അഞ്ചിന് എത്തി തെള്ളകത്തെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കറുകച്ചാൽ ശാന്തിപുരം സ്വദേശി(45). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
8. ദുബായിൽനിന്നും ജൂൺ നാലിന് എത്തി തെള്ളകത്തെ ക്വാറൻറയിൻ കേന്ദ്രത്തിൽ താമസിച്ചിരുന്ന ചങ്ങനാശേരി സ്വദേശി(24). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
9. കോരുത്തോട് സ്വദേശി(61). ജൂൺ രണ്ടിന് കുവൈറ്റിൽനിന്ന് എത്തിയതിനുശേഷം രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന കോരുത്തോട് സ്വദേശിയുടെ പിതാവ്. പനി ബാധിച്ചതിനെത്തുടർന്നാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്.
10. കോരുത്തോട് സ്വദേശിനി(55). ജൂൺ രണ്ടിന് കുവൈറ്റിൽനിന്ന് എത്തിയതിനുശേഷം രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന കോരുത്തോട് സ്വദേശിയുടെ മാതാവ്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.