മണർകാട് കവലയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു: കെ.കെ റോഡിലടക്കം  കവലയിലെ നിരവധിയിടങ്ങളിൽ പൈപ്പ് പൊട്ടൽ പതിവ്

മണർകാട് കവലയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു: കെ.കെ റോഡിലടക്കം കവലയിലെ നിരവധിയിടങ്ങളിൽ പൈപ്പ് പൊട്ടൽ പതിവ്

സ്വന്തം ലേഖകൻ

മണർകാട്: പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. മണർകാട് ദേശീയപാതയിൽ ഐരാറ്റുനട റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം റോഡിലേയ്ക്ക് ഒഴുകുന്നത്.

തിങ്കളാഴ്ച രാവിലെ 8.15 ഓടെയാണ് പൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിയത്. മുൻപും നിരവധി തവണ ഈ ഭാഗത്ത് പൈപ്പ് പൊട്ടുന്നത് പതിവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ രൂപത്തിലുള്ള വെള്ളക്കെട്ടും ഉണ്ടാകാറുണ്ട്. സമീപത്തെ വലിയ പൈപ്പ് കുഴൽ പൊട്ടിയും വെള്ളം റോഡിലേയ്ക്ക് ഒഴുകുകയും യാത്രക്കാരുടെയും വാഹനങ്ങളുടെയും മേൽ പതിക്കാറുമുണ്ട്.

കൂടാതെ പെരുമാനൂർക്കുളം, മണർകാട് കവല, തലപ്പാടി എന്നിവിടങ്ങളിലെ റോഡിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. വാട്ടർ അതോറിറ്റിയിൽ വിവരം അറിയിച്ചാലും നടപടിയില്ല.

കാൽനടയാത്രക്കാരെയാണ് ഇത് ഏറെ ദുരിതത്തിലാക്കുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തെയ്ക്ക് ചെളിവെള്ളം വീഴുന്നതിനും ഇടയാക്കുന്നു.