video
play-sharp-fill
ചാർട്ടേർഡ് വിമാനത്തിൽ വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന സർക്കാർ ഉത്തരവ്  പിന്‍വലിക്കണം : ഓവർസീസ് എൻ സി പി

ചാർട്ടേർഡ് വിമാനത്തിൽ വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന സർക്കാർ ഉത്തരവ് പിന്‍വലിക്കണം : ഓവർസീസ് എൻ സി പി

സ്വന്തം ലേഖകൻ

കുവൈറ്റ് : വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി.

ജോലിയും, വരുമാന നഷ്ടവും, മറ്റു പ്രതിസന്ധികൾ മൂലവും, വിദേശ രാജ്യങ്ങളിൽ തുടരാനാവാതെ ,നാട്ടിലേക്ക് മറ്റുള്ളവരുടേയും പ്രവാസി സംഘടനകളുടേയും കാരുണ്യത്തിൽ ചാർട്ടേഡ് വിമാനങ്ങളിൽ ഉൾപ്പടെ മടങ്ങുന്ന പ്രവാസികൾക്ക് തിരിച്ചു വരാൻ കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും, പ്രായോഗികമല്ലാത്തതും, യാത്രക്ക് തടസ്സമാകുന്നതുമായ നിബന്ധനകളെല്ലാം സർക്കാർ പിൻവലിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം നാട്ടിലേക്ക് വിദേശത്തു നിന്നു മടങ്ങി വരുന്നവർക്കുള്ള ടെസ്റ്റുകൾ വിമാനത്താവളങ്ങളിൽ സർക്കാർ ക്രമീകരിക്കണം.
പ്രവാസ ലോകത്ത് , വിവിധ ഘട്ടങ്ങളിൽ സർക്കാരിന്റെ നിലപാടുകളെ സംശയിക്കത്തക്ക രീതിയിൽ പുറത്തു വരുന്ന പുതിയ നിയമങ്ങളും, നിബന്ധനങ്ങളും, പ്രവാസികൾക്കായി പ്രവർത്തിക്കുന്നുവെന്ന് എല്ലായ്പ്പോഴും ആവർത്തിക്കുന്ന സർക്കാരുകൾക്കും ബന്ധപ്പെട്ടവർക്കും ഒട്ടും ഭൂഷണമല്ല.

പ്രവാസികൾക്കിടയിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരാത്ത നിലപാടുകളും, നിയമങ്ങളും ഉത്തരവാദിത്വപ്പെട്ടവർ നടപ്പിലാക്കണമെന്നും ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി പ്രസിഡണ്ട് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവ് സ് എരിഞ്ചേരിയും പത്രക്കുറിപ്പിൽ അറിയിച്ചു.