play-sharp-fill
പൊലീസിനു ബൈജൂസ് ആപ്പ് പൊല്ലാപ്പായി: കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ആരാധകരുടെ പൊങ്കാല..! പൊലീസകാർക്ക് സൗജന്യമായി ബൈജൂസ് ആപ്പ്

പൊലീസിനു ബൈജൂസ് ആപ്പ് പൊല്ലാപ്പായി: കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ആരാധകരുടെ പൊങ്കാല..! പൊലീസകാർക്ക് സൗജന്യമായി ബൈജൂസ് ആപ്പ്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കു സൗജന്യമായി ബൈജൂസ് ആപ്പ് നൽകാനുള്ള തീരുമാനത്തിനെതിരെ ഫെയ്‌സ്ബുക്കിൽ പൊലീസിനു പൊങ്കാല മഴ. സെപ്റ്റംബർ 30 വരെ ബൈജൂസ് ആപ്പ് പൊലീസ് ഉദ്യോഗസ്ഥർക്കു മക്കൾക്കു പഠനത്തിനായി സൗജന്യമായി ഡൗൺ ലോഡ് ചെയ്യാമെന്ന നിർദേശമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. സംഭവം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത പൊലീസ് ശരിക്കും പൊല്ലാപ്പ് പിടിച്ചു.


പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് ബൈജൂസ് ആപ്പിന്റെ സൗജന്യ സേവനം

പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കായി പ്രമുഖ ഓൺലൈൻ ട്യൂട്ടോറിയൽ സംരംഭമായ ബൈജൂസ് ആപ്പ് തങ്ങളുടെ സേവനം സൗജന്യമായി ലഭ്യമാക്കും. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പോലീസുകാരുടെ സേവനത്തിനുള്ള അംഗീകാരമായാണ് ബൈജൂസ് ആപ് ഈ സൗകര്യം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച്ച പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർവ്വഹിക്കും.

ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി സെപ്റ്റംബർ 30 വരെയാണ് ആപ്പ് സൗജന്യമായി ലഭ്യമാക്കുന്നത്. കേരള പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കുമാത്രമേ ഈ സൗകര്യം വിനിയോഗിക്കാൻ ആവൂ എന്ന വ്യവസ്ഥയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് ഈ സൗകര്യം വിനിയോഗിക്കാം.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ഇത് പോസ്റ്റ് ചെയ്തത്. ഇതോടെ വലിയ വിമർശനമാണ് ബൈജൂസ് ആപ്പിനും കേരള പൊലീസിനും എതിരെ ഉയർന്നത്. ഇനി ബൈജുവിന് എന്തും ചെയ്യാം.. കേരളത്തിൽ ആരും ഒന്നും ചോദിക്കില്ല തുടങ്ങി, കേരള പൊലീസിനെ നിർത്തി പൊരിക്കുകയാണ് ഫെയ്‌സ്ബുക്കിൽ ട്രോളന്മാരും കേരള പൊലീസ് ഫാൻസും ചേർന്ന്.

പ്രധാനമായും ബൈജൂസ് ആപ്പിന്റെ തട്ടിപ്പുകൾ നിരത്തിയാണ് പൊലീസിനെയും ബൈജൂസ് ആപ്പിനെയും പ്രതിക്കൂട്ടിൽ നിർത്തുന്നത്. കേരളത്തെ മൊത്തത്തിൽക്കച്ചവടംം ചെയ്‌തോ എന്ന രീതിയിലാണ് ഇപ്പോൾ പ്രചാരണം ശക്തമായിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ ഹിറ്റ് കമന്റുകളിൽ ചിലത്..

ഇനി ബൈജുവിന് രണ്ടും കല്പിച്ചു കേരളത്തിൽ എന്തും ചെയാം… പരാതി വന്നാൽ പരാതിയും പരാതിക്കാരനും തോട്ടിൽ…

വളരെ മോശം ഏർപ്പാടാണിത്.. ചില പോലീസുകാരോടൊഴികെ സേനയിലെ ഭൂരിപക്ഷം പോലീസുകാരോടും ബഹുമാനമുണ്ട്.. പക്ഷേ ഇത്തരം സൗജന്യങ്ങൾ സ്വീകരിക്കുന്നത് മര്യാദകേടാണ് .. വേലിയിൽ ഇരിക്കുന്ന ബൈജൂസ് ആപ്പിനെ ( പാമ്പിനെ ) എടുത്ത് ഡിജിപി യുടെ അടിവസ്ത്രത്തിനുള്ളിൽ തിരുകി വെയ്ക്കരുത്.

സൗജന്യമായി നൽകുന്നതിൽ വളരെ സന്തോഷം, എന്നാൽ ഈ അപ്പിന്റ തട്ടിപ്പ് വാർത്തകൾ പലതും പല സ്ഥലത്ത് നിന്നും ഉയർന്നു വരുന്നത് ബുദ്ധിപൂർവം മറക്കാനും രക്ഷപ്പെടാനും ഉള്ള ഒരു ബൈപാസ് അല്ലേ എന്നൊരു സംശയം

നീ പൊളിക്കും, ഇടക്ക് ഇവർ ഇങ്ങനെ ഫ്രീ ആയി കൊടുക്കും. എന്നിട്ടാണ് തട്ടിപ്പിന്റെ യഥാർത്ഥ മുഖം പുറത്ത് വരുന്നത് എന്നാ പറഞ്ഞു കേൾക്കുന്നത്.

കേരള പോലീസിന്റെ പേജ് പരസ്യത്തിന് എടുത്ത ബൈജു നീ പൊളിയാണ് ??

കോവിഡ് 19, സേവന രംഗത്ത് ഫയർ ഫോഴ്‌സ് ഉണ്ടായിരുന്നു, ആരോഗ്യ പ്രവർത്തകർ ഉണ്ടായിരുന്നു അവരുടെ മക്കൾക്കൊന്നും ബൈജു അണ്ണന്റെ ആപ്പ് ഉപയോഗിക്കാൻ അറിയില്ലാത്തത് കൊണ്ടാണ് സൗജന്യമില്ലാത്തതെന്ന് പറയാൻ പറഞ്ഞു.

ആര് എന്തു ഫ്രീആയിട്ട് തന്നാലും സ്‌നേഹപൂർവ്വം നിരസിക്കാൻ പഠിക്കണം പോലീസ് മാമാ സാധാരണക്കാരന് കൊടുക്കാത്തത് മാമന്മാർക്ക് തരുമ്പോ തന്നെ അതിലൊരു ചതി ഒളിഞ്ഞിരിപ്പുണ്ട് എന്നു മനസ്സിലാക്കിക്കൂടെ .

തിങ്കളാഴ്ച്ച ഈ പരസ്യം നൽകി ഉത്ഘാടിക്കുമ്പോൾ ആരെങ്കിലും ഒന്നു പറയ്യണേ ബൈജുവിനോട് ഞങ്ങൾ പോലീസ്‌കാർക്ക് മാത്രമല്ല മക്കൾ ഈ നാട്ടിൽ ഇപ്പോൾ മാസം 5000 പോലും വരുമാനം കിട്ടാത്തവരുടെ മക്കളുമുണ്ടെന്ന്… എന്നിട്ട് എതെങ്കിലും കുറച്ച് നന്മയുള്ള പോലീസുകാർ അത് തങ്ങൾക്ക് അറിയാവുന്ന ആ കുട്ടിക്ക് നൽകി മാതൃക ആകണം