അടിമാലിയിൽ അമ്മ ശകാരിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു ; ഒരാളുടെ നില അതീവ ഗുരുതരം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അടിമാലി: കുളമാൻകുഴിയിൽ അമ്മ ശകാരിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ബന്ധുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി വാളറ കുളമാൻകുഴി ആദിവാസിക്കുടിയിലാണ് സംഭവം നടന്നത്.

പതിനേഴുകാരിയായ പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കുട്ടിയുടെ ബന്ധുവായ ഇരുപത്തൊന്നുകാരിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആത്മഹത്യയ്ക്ക് ശ്രമിച്ചവരിൽ മരിച്ച പെൺകുട്ടിയെ മാതാവ് ശകാരിച്ചതിനെത്തുടർന്നാണ് ഇരുവരെയും വീട്ടിൽ നിന്നും കാണാതായത്. 11 മുതലാണ് ഇരുവരെയും കാണാതായത്. പിന്നീട് ഇവർ മൊബൈൽ ഫോണിൽ നിന്നു ബന്ധുക്കൾക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നു.

ഇതോടെ 12ന് വൈകിട്ട് ബന്ധുക്കൾ അടിമാലി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. രാത്രിയോടെ ഇരുവരും ഇരുപത്തൊന്നുകാരിയുടെ വീട്ടിൽ എത്തുകയും വിവരം കുടിയിൽ താമസിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവിനെ അറിയിക്കുകയും ചെയ്തു.

ഇന്നലെ ഇവരെ അടിമാലിയിൽ കൗൺസലിങ്ങിനു കൊണ്ടുപോകുന്നതിനു തീരുമാനിച്ചിക്കെയാണ് പതിനേഴുകാരി തൂങ്ങി മരിച്ചത്. ഈ പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.