play-sharp-fill
വിവാഹ വാഗ്ദാനം നൽകി എട്ടു വർഷം തുടർച്ചയായി പീഡിപ്പിച്ചു: ട്രെയിനി എസ്.ഐയ്‌ക്കെതിരെ ബന്ധുവായ യുവതിയുടെ പരാതി; പീഡിപ്പിച്ചത് പതിനാറ് വയസുമുതൽ എന്നു പരാതി

വിവാഹ വാഗ്ദാനം നൽകി എട്ടു വർഷം തുടർച്ചയായി പീഡിപ്പിച്ചു: ട്രെയിനി എസ്.ഐയ്‌ക്കെതിരെ ബന്ധുവായ യുവതിയുടെ പരാതി; പീഡിപ്പിച്ചത് പതിനാറ് വയസുമുതൽ എന്നു പരാതി

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ബന്ധുവായ യുവതിയെ പതിനാറ് വയസുമുതൽ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം ഉയർന്നതോടെ കേരള പൊലീസിലെ ട്രെയിനി എസ്.ഐ വെട്ടിൽ. തിരുവനന്തപുരം നെല്ലിമൂട് സ്വദേശിയായ ട്രെയിനി എസ്.ഐയ്‌ക്കെതിരെയാണ് ഇപ്പോൾ ബന്ധുവായ യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ തൃശൂർ എ.ആർ ക്യാമ്പിലെ ട്രെയിനി എസ്.ഐ ബിജുവിനെതിരെയാണ് ഇപ്പോൾ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരിക്കുന്നത്.


തിരുവനന്തപുരം നെല്ലിമൂട് സ്വദേശിയാണ് ട്രെയിനി എസ്.ഐ ബിജു. ഇയാൾ സർവീസിൽ കയറിയപ്പോഴാണ് ഇയാൾക്കെതിരെ പരാതി ഉയർന്നിരിക്കുന്നത്. ബിജുവിന്റെ ബന്ധുവായ പെൺകുട്ടിയാണ് ഇയാൾക്കെതിരെ ഇപ്പോൾ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനാറ് വയസുമുതൽ ബിജു തന്നെ എട്ടു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകിയ എസ്.ഐ തന്നെ പല സ്ഥലങ്ങളിൽ എത്തിച്ചു പല തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.

പതിനാറുവയസുമുതൽ എസ്.ഐ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് എസ്.ഐ ബിജുവിനെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജുവിന്റെ അടുത്ത ബന്ധുവാണ് പീഡനത്തിന് ഇരയായ യുവതി. യുവതി ബിജുവിനെതിരെ നേരത്തെയും പരാതി നൽകിയിരുന്നതായി സൂചനയുണ്ട്.

ഇത്തരത്തിൽ മുൻപ് ഉയർന്നിരുന്ന പരാതികൾ എല്ലാം ഇയാൾ ഒതുക്കിത്തീർക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.