play-sharp-fill
ഉപഭോക്താക്കളെ കൊല്ലാക്കൊല ചെയ്യാൻ ഒന്നിച്ച് കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും: തുടർച്ചയായ എട്ടാം ദിവസവും ഇന്ധന വില വർദ്ധിച്ചു

ഉപഭോക്താക്കളെ കൊല്ലാക്കൊല ചെയ്യാൻ ഒന്നിച്ച് കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും: തുടർച്ചയായ എട്ടാം ദിവസവും ഇന്ധന വില വർദ്ധിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക്ക് ഡൗണിനു ശേഷം തുടർച്ചയായ എട്ടാം ദിവസവും രാജ്യത്ത് ഇന്ധന വില ക്രമാതീതമായി വർദ്ധിക്കുന്നു. എട്ടു ദിവസം കൊണ്ട് 4.51 രൂപയാണ് പെട്രോളിനു വർദ്ധിച്ചിരിക്കുന്നത്. ഡീസലിനു 4.37 രൂപയാണ് വില വർദ്ധിച്ചിരിക്കുന്നത്.


ഞായറാഴ്ച പെട്രോളിന് 62 പൈസയുടെയും, ഡീസലിന് 60 പൈസയുടെയും വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന്റെ വില 77.50 പൈസയും ഡീസലിന്റെ വില 71.56 പൈസയായും വർദ്ധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്ത് ക്രൂഡ് ഓയിൽ വിലയിൽ വൻ കുറവ് അനുഭവപ്പെടുമ്പോഴാണ് രാജ്യത്തെ പെട്രോൾ ഡീസൽ വില വർദ്ധനവ് ക്രമാതീതമായി വർദ്ധിക്കുന്നത്. രാജ്യം കൊറോണയിൽ വിറച്ചു നിൽക്കുമ്പോഴാണ് ഏറ്റവും വലിയ വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

ക്രമാതീതമായി എണ്ണക്കമ്പനികൽ വില വർദ്ധിപ്പിച്ചിട്ടും ഇതുവരെയും വില നിയന്ത്രണ വിധേയമായിരിക്കാൻ കേന്ദ്ര സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാർ വിഷയത്തിൽ ഇതുവരെയും ഇടപെട്ടിട്ടുമില്ല.