video
play-sharp-fill

ഊമക്കത്ത് തുമ്പായി..! ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ ; പിടിയിലായത് നാല് മാസങ്ങൾക്ക് ശേഷം

ഊമക്കത്ത് തുമ്പായി..! ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ ; പിടിയിലായത് നാല് മാസങ്ങൾക്ക് ശേഷം

Spread the love

സ്വന്തം ലേഖകൻ

കഞ്ഞാർ : ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് മാസങ്ങൾക്ക് ശേഷം പ്രതി അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനായ മൂലമറ്റം എടാട് കൊല്ലക്കൊമ്പിൽ നിതിൻ(21) ആണ് അറസ്റ്റിലായത്.

ഫെബ്രുവരി 18 നായിരുന്നു മൂലമറ്റം സ്വദേശിയായ ബാലിക തൂങ്ങിമരിച്ചത്. മൂലമറ്റത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന നിതിൻ പതിനാറുകാരിയുമായി അടുപ്പത്തിലാവുകയായിരുന്നു. പ്രതി പെൺകുട്ടിയുടെ വീട്ടിൽ സഹായിയായി താമസിച്ച് വരികെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് ഇവർ അടുത്തത്. വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയുമായി പലതവണ ശാരീരിക ബന്ധത്തിലും ഏർപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇയാൾ ഒഴിവാക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തത്. പെണകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ബാലികയെ പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു.

കഴിഞ്ഞദിവസം കാഞ്ഞാർ സ്റ്റേഷനിൽ ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും ഫോട്ടോ അടക്കമുള്ള ഒട്ടേറെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്.

തുടർന്ന് അറസ്റ്റ് രേഖപ്പെടത്തി തെളിവെടുപ്പും മെഡിക്കൽ പരിശോധനയും നടത്തി. കാഞ്ഞാർ സിഐ വി.വി. അനിൽകുമാർ, എസ്‌ഐ കെ. സിനോദ്, എഎസ്‌ഐ സജി പി. ജോൺ, എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.