ഇവിടെ കൂലി 200, കേരളത്തിൽ 800..! കേരളത്തിലേക്ക് മടങ്ങി പോവാൻ കോവിഡ് ഫ്രീ സർട്ടിഫിക്കറ്റിനായി ബംഗാളിൽ വൻതിരക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് പോയത്. ഇപ്പോഴിതാ കേരളത്തിലേക്ക് തിരിച്ചുവരണമെന്ന ആവശ്യം ഉന്നയിക്കുകയാണ് ഒരു കൂട്ടം ഇതരസംസ്ഥാന തൊഴിലാളികൾ.

ഇതിനായി കോവിഡ് ഫ്രീ സർട്ടിഫിക്കറ്റിനായി ബംഗാളിൽ വൻതിരക്കെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്വന്തം നാട്ടിലേക്ക് മടങ്ങപോയ അതിഥി തൊഴിലാളികളാണ് തിരികെ ജോലി ചെയ്ത സ്ഥലങ്ങളലേക്ക് പോകാനുള്ള അനുമതി തേടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുർഷിദാബാദ് ജില്ലയിലെ തൊഴിലാളികളാണ് ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. സർക്കാർ ഹെൽത്ത് സെന്ററുകളിൽ നിന്നും ‘കോവിഡ് രോഗമില്ല’ എന്ന സർട്ടിഫിക്കറ്റ് വാങ്ങാനാണ് ഇപ്പോൾ തിരക്കെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

‘കേരളത്തിൽ എനിക്ക് 800 രൂപ കൂലി ലഭിക്കുന്നു. അതേ ജോലിക്ക് ഇവിടെ 200 രൂപയും. എത്രയും വേഗം എനിക്ക് അവിടെയെത്തണം.’ ഇവിടെ നിന്നും മടങ്ങിയ അതിഥി തൊഴിലാളികളിൽ ഒരാളായ ഹക്കീംപുരയിലെ ജെഫിക്കുർ ഷെയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ ഒട്ടേറെ പേരാണ് കോവിഡ് ഫ്രീ സർട്ടിഫിക്കറ്റിനായി തിരക്ക് കൂട്ടുന്നത്.

ഇതിനിടെ, രാജ്യത്തെ അതിഥി തൊഴിലാളികൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രീതി ഇടിഞ്ഞതായി റപ്പോർട്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയുണ്ടായ പലായനവും വരുമാനം നിലച്ചതും തൊഴിൽ നഷ്ടവുമാണ് ഇതിന് കാരണം. പ്രമുഖ ബിസിനസ് മാധ്യമസ്ഥാപനമായ ബ്ലൂംബർഗിന്റേതാണ് ഈ സർവേ റിപ്പോർട്ട്.