play-sharp-fill
കോയമ്പത്തൂർ ഇനി കോയംപുത്തൂർ..! കോയമ്പത്തൂരിന്റെ പേര് മാറ്റി തമിഴ്‌നാട് സർക്കാർ

കോയമ്പത്തൂർ ഇനി കോയംപുത്തൂർ..! കോയമ്പത്തൂരിന്റെ പേര് മാറ്റി തമിഴ്‌നാട് സർക്കാർ

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ സുപ്രധാന നഗരവും ടയർ2 പദവിയുമുള്ള കോയമ്പത്തൂർ ഇനി കോയംപുത്തൂർ. കോയമ്പത്തൂരിന്റെ പേര് മാറ്റി തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടു.


തമിഴ് അർത്ഥത്തോട് കുറച്ച് അടുത്തുനിൽക്കുന്നതിനാലാണ് കോമ്പത്തൂരിനെ കോയംപുത്തൂരാക്കി മാറ്റിയത്. കോയമ്പത്തൂരിന്റെ ഇംഗ്ലീഷ് സ്‌പെല്ലിങ്ങിലാണ് ഇപ്പോൾ സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കോയമ്പത്തൂരിന്റെ പേര് മാറ്റത്തോട് പൊതുവിൽ സമ്മിശ്രപ്രതികരണമാണ് വരുന്നത്. ഇപ്പോഴത്തെ കോയമ്പത്തൂരിനെ കോവൈ എന്നാണ് തമിഴിൽ ചിലർ ഉപയോഗിക്കുന്നത്.

”12ാം ശതകത്തിലെ പല ശാസനങ്ങളിലും ‘കോവൻ പുതൂർ’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ‘കോവൻ’ എന്നാൽ ‘നേതാവ്’, ‘പുതൂർ’ ‘സ്ഥലം’. കുനിയൻ പുതൂർ എന്നതും ഇതപോലെ ഉപയോഗിക്കുന്നു, കുനിയമുത്തൂർ” പ്രാദേശിക ചരിത്രകാരൻ സി ആർ ഇളങ്കോവൻ പറയുന്നു.

അതേസമയം ചിലർ പേരുമാറ്റത്തിനെതിരാണ്. പേര് മാറ്റുന്നതിനു മുൻപ് പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കണമായിരുന്നുവെന്ന് അത്തരക്കാർ പറയുന്നു. പേര് മാറ്റണമെങ്കിൽ തന്നെ ‘കോവൈ’ എന്നാക്കുന്നതാണ് നല്ലതെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.

അതേസമയം കോയംപൂത്തൂരല്ല, കോവൈ എന്നൊരു ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്. 4,000 പേർ ഒപ്പിട്ട ഒരു ഓൺലൈൻ പരാതി ചെയ്ഞ്ച്. ഓർഗിൽ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയ്ക്കും മുനിസിപ്പിൽ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എസ് പി വേലുമാണിയ്ക്കുമാണ് പരാതി അയച്ചിട്ടുള്ളത്.

പുതിയ പേര് വലുതാണെന്നും ചെറുതും വായിക്കാൻ എളുപ്പമുള്ളതുമായ പേര് തിരഞ്ഞെടുക്കണമെന്നാണ് ആവശ്യം. ജില്ലാഭരണകൂടം കോയംപുത്തൂർ എന്ന പേരാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Tags :