video
play-sharp-fill

പൊതുജനങ്ങൾക്ക് ഇരുട്ടടിയുമായി എണ്ണക്കമ്പനികൾ ; ആറു ദിവസത്തിനിടെ പെട്രോൾ-ഡീസൽ വില വർധിച്ചത് ലിറ്ററിന് മൂന്ന് രൂപയിലധികം

പൊതുജനങ്ങൾക്ക് ഇരുട്ടടിയുമായി എണ്ണക്കമ്പനികൾ ; ആറു ദിവസത്തിനിടെ പെട്രോൾ-ഡീസൽ വില വർധിച്ചത് ലിറ്ററിന് മൂന്ന് രൂപയിലധികം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കൊറോണയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയുമായി എണ്ണ കമ്പനികൾ. രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്.

ഒരു ലിറ്റർ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് മാത്രം വർദ്ധിച്ചത്. തുടർച്ചയായി ആറാം ദിവസമാണ് എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആറു ദിവസത്തിനിടെ മാത്രം ഒരു ലിറ്റർ ഡീസലിന് 3 രൂപ 26 പൈസയും പെട്രോളിന് 3 രൂപ 32 പൈസയുമാണ് വർധിച്ചത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധനയ്ക്ക് പ്രധാന കാരണം. എണ്ണ ഉൽപാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധനവിന് കാരണം.

എന്നാൽ കഴിഞ്ഞ മാസങ്ങളിൽ ക്രൂഡ് ഓയിൽ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയിൽ പ്രതിഫലിച്ചിരുന്നില്ല.

Tags :