ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ മധുവിന് ഹൃദയാഘാതം: ചികിത്സയ്ക്കായി എസ്.പിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ മധുവിനെ ഹൃദയാഘാതത്തെ തുടർന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. തുടർന്നാണ്, ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്നു, ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഹൃദ്രോഗ വിഭാഗത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

മാസങ്ങൾക്കു മുൻപാണ് ഐ.പി.എസ് ലഭിച്ച പി.കെ മധു ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി ചുമതയലേറ്റത്. ഇതിനിടെ ഇടുക്കിയിൽ നടന്ന നിരവധി ക്രിമിനൽക്കേസുകളിൽ തെളിവ് കണ്ടെത്താനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു. കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലത്തിനും പി.കെ മധു ഒരു പോലെ മികവ് പ്രകടിപ്പിച്ച ഉദ്യോഗസ്ഥനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹം അപകട നില തരണം ചെയ്തിട്ടുണ്ട്.