video
play-sharp-fill

കെഎസ്‌യു വിന്റെ ഇടപെടൽ ഫലം കണ്ടു. നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 23ലേക്ക് മാറ്റി

കെഎസ്‌യു വിന്റെ ഇടപെടൽ ഫലം കണ്ടു. നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 23ലേക്ക് മാറ്റി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നിലവിൽ നാലാം സെമസ്റ്റർ വിദ്യാർത്ഥികളുടെ പരീക്ഷകൾ ജൂൺ 16 നു തുടങ്ങാനാണ് യൂണിവേഴ്സിറ്റി തീരുമാനിച്ചിരുന്നത്. കോവിഡ് അനിയന്ത്രിതമായി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ വിദ്യാർത്ഥിക്കൾക് അവരവർ പഠിക്കുന്ന കോളേജുകളിൽ എത്തി പരീക്ഷ എഴുതുന്നത് അസാധ്യമാണ്.

പല ജില്ലകളിലും കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചതും യാത്രാസൗകര്യങ്ങൾ ലഭ്യമല്ലാത്തതും പല കോളേജുകളുടെയും ഹോസ്റ്റലുകളും ക്വാറന്റൈൻ സെന്റർ ആക്കിയതുമൂലം വിദ്യാർഥികൾക് താമസ സൗകര്യം ലഭ്യമല്ലാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി വിദ്യാർത്ഥികൾ പരാതി പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി കെ എസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിൻ കേരള ഗവർണർക്കും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർകും പരാതി നൽകി.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അനുകൂലമായ നിലപാട് സ്വീകരിക്കുകയും
ഉചിതമായ നടപടി സ്വീകരിക്കാൻ യൂണിവേഴ്സിറ്റി യോട് ആവശ്യപ്പെടുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ 16 ആം തീയതി തുടങ്ങാനിരുന്ന 4 ആം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 23 ലേക്ക് മാറ്റിയതായി യൂണിവേഴ്സിറ്റി അറിയിച്ചു.