സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊവിഡ് 19 ; രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യ പ്രവർത്തകരും ; കോട്ടയത്ത് രണ്ട് പേർക്ക് കൂടി വൈറസ് ബാധ ; 62 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ് 19. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ആരോഗ്യ പ്രവർത്തകരും. അതേസമയം ഇന്ന് 62 പേർക്ക് രോഗ മുക്തി.കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്ത് നിന്നും എത്തിയവരും 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.സമ്പർക്കം മൂലം 14 പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂർ 25, പാലക്കാട് 1, മലപ്പുറം 10, കാസർഗോഡ് 10, കൊല്ലം 8, കണ്ണൂർ 7. പത്തനംതിട്ട 5. എറണാകുളം2, കോട്ടയം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേ സമയം രാജ്യത്ത് കൊവിഡ് വലിയൊരു വിഭാഗത്തെ ബാധിച്ചേക്കാമെന്ന് ഐസിഎംആർ. രോഗം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗബാധ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും ഐസിഎംആർ ആവശ്യപ്പെട്ടു.