play-sharp-fill
ഉത്ര വധക്കേസ് : കൂടുതൽ തെളിവുകൾ തേടി പൊലീസ് ; ഉത്രയുടെ വസ്ത്രത്തിൽ പാമ്പിന്റെ സാമ്പിളിനായി പരിശോധന

ഉത്ര വധക്കേസ് : കൂടുതൽ തെളിവുകൾ തേടി പൊലീസ് ; ഉത്രയുടെ വസ്ത്രത്തിൽ പാമ്പിന്റെ സാമ്പിളിനായി പരിശോധന

സ്വന്തം ലേഖകൻ

കൊല്ലം: ഉത്ര വധക്കേസിൽ കൂടുതൽ തെളിവുകൾക്കായി അന്വേഷണ സംഘം. ഉത്ര പാമ്പു കടിയേറ്റ് മരിക്കുന്ന ദിവസം ധരിച്ചിരുന്ന വസ്ത്രവും കിടക്കവിരിയും മറ്റും പരിശോധനയ്ക്കായി അയച്ചു. പാമ്പിന്റെ സാമ്പിൾ വസ്ത്രത്തിൽ നിന്നും കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലാണ് പരിശോധന നടത്തുക. നേരത്തെ നടത്തിയ പരിശോധനയിൽ സൂരജ് പ്ലാസ്റ്റിക് ടിന്നിൽ കൊണ്ടുവന്ന പാമ്പാണ് ഉത്രയെ കടിച്ചതെന്ന് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ സൂരജിന്റെ ഫോൺ ടവറിന്റെ വിവരങ്ങൾ പൊലീസ് പൊലീസ്. ഉത്ര കൊല്ലപ്പെട്ട ദിവസവും അതിന് അടുത്ത ദിവസങ്ങളിലും ഉത്രയുടെയും സൂരജിന്റെ വീടുകളിലും അടുത്തുള്ള പ്രദേശങ്ങളിലും എത്തിയവരുടെ വിവരങ്ങളാണ് പൊലീസ് തേടുന്നത്.

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാനാണിത്. ടവർ പരിശോധനയിലൂടെ കേസ് അന്വേഷണത്തിന് ഉതകുന്ന കൂടുതൽ കാര്യങ്ങൾ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.

നിലവിൽ പൊലീസ് അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പാമ്പ് കടിയേറ്റു ചികിത്സയിലായിരുന്നു ഉത്ര വീണ്ടും പാമ്പ് കടിയേറ്റതിനെ തുടർന്ന് മെയ് ഏഴിനാണ് മരിച്ചത്.