video
play-sharp-fill
കോട്ടയം കുമ്മനത്ത് വീട്ടുമുറ്റത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ച നിലയിൽ കണ്ടെത്തിയത് പരിപ്പിൽ നിന്നും യുവാക്കൾ തട്ടിക്കൊണ്ടു പോയ പതിനാറുകാരിയെ രാത്രിയിൽ ഒളിവിൽ പാർപ്പിച്ച വീടിന്റെ ഗൃഹനാഥനെ :  മരിച്ച നിലയിൽ കണ്ടെത്തിയത് പെൺകുട്ടിയെയും കാമുകന്റെ കൂട്ടുകാരനെയും പൊലീസ് കൊണ്ടു പോയതിനു പിന്നാലെ

കോട്ടയം കുമ്മനത്ത് വീട്ടുമുറ്റത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ച നിലയിൽ കണ്ടെത്തിയത് പരിപ്പിൽ നിന്നും യുവാക്കൾ തട്ടിക്കൊണ്ടു പോയ പതിനാറുകാരിയെ രാത്രിയിൽ ഒളിവിൽ പാർപ്പിച്ച വീടിന്റെ ഗൃഹനാഥനെ : മരിച്ച നിലയിൽ കണ്ടെത്തിയത് പെൺകുട്ടിയെയും കാമുകന്റെ കൂട്ടുകാരനെയും പൊലീസ് കൊണ്ടു പോയതിനു പിന്നാലെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: പരിപ്പിൽ നിന്നും യുവാക്കൾ തട്ടിക്കൊണ്ടു പോയ പതിനാറുകാരിയെ ഒരു രാത്രി മുഴുവൻ ഒളിവിൽ പാർപ്പിച്ചത് കാമുകന്റെ സുഹൃത്തിന്റെ കുമ്മനത്തെ വീട്ടിൽ. രാത്രിയിൽ പൊലീസ് സംഘം കാമുകനെയും, സുഹൃത്തിനെയും പെൺകുട്ടിയെയും കസ്റ്റഡിയിൽ എടുത്തു. ഇതിനു പിന്നാലെ കാമുകന്റെ സുഹൃത്തിന്റെ പിതാവിനെ വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി.

കുമ്മനം പുത്തൻപറമ്പിൽ രവി (73)യെയാണ് വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രവിയുടെ മകൻ രാഹുലിന്റെ (32) സുഹൃത്തായ അനന്തുവിന്റെ കാമുകിയായ പെൺകുട്ടിയെയാണ് സംഘം തട്ടിക്കൊണ്ടു വന്നു വീട്ടിൽ പാർപ്പിച്ചിരുന്നത്. പരിപ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ പൊലീസ് രാത്രി തന്നെ കണ്ടെത്തി ബന്ധുക്കൾക്കു കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച വൈകിട്ട് മൂതലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പരിപ്പ് സ്വദേശിയായ പെൺകുട്ടിയെ കാണാനില്ലെന്നു വെസ്റ്റ്് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിനു പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്നു വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. തുടർന്നു, പൊലീസ് സംഘം രാത്രി തന്നെ പെൺകുട്ടിയുള്ള സ്ഥലം കണ്ടെത്തി.

തുടർന്നു, കുമ്മനത്ത് പെൺകുട്ടിയുള്ള വീട്ടിൽ എത്തിയ പൊലീസ് സംഘം പെൺകുട്ടിയെയും ഇവിടെയുണ്ടായിരുന്ന രാഹുലിനെ കസ്റ്റഡിയിൽ എടുത്തു. തുടർന്നു, രാഹുലിനെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഭവം അറിഞ്ഞ് എത്തിയ അനന്തുവിനെയും പിടികൂടി. തുടർന്നു പെൺകുട്ടിയുടെ ബന്ധുക്കളെ വിളിച്ചു വരുത്തി കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. രാവിലെ വൈദ്യ പരിശോധനയ്ക്കായി കുട്ടിയെ എത്തിക്കാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ വിട്ടയച്ചത്.

എന്നാൽ, രാവിലെ രാഹുലിന്റെ ബന്ധുക്കൾ എഴുന്നേറ്റു നോക്കിയപ്പോഴാണ് രവിയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു ബന്ധുക്കൾ വിവരം കുമരകം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.

പെൺകുട്ടിയെ കണ്ടെത്തിയതും, രാഹുലിനെ കസ്റ്റഡിയിൽ എടുത്തതും മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് എന്നു വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുൺ അറിയിച്ചു.