video
play-sharp-fill

സംസ്ഥാനത്ത് 65 പേർക്കു കൊവിഡ്: കോട്ടയം ജില്ലയിൽ മൂന്നു പേർക്കും രോഗം; സമ്പർക്കത്തിലൂടെ അഞ്ചു പേർക്കു മാത്രം; ആശ്വാസമായി കേരളം..! കോട്ടയത്ത് അയ്മനവും ഹോട്ട് സ്‌പോട്ട് പട്ടികയിൽ

സംസ്ഥാനത്ത് 65 പേർക്കു കൊവിഡ്: കോട്ടയം ജില്ലയിൽ മൂന്നു പേർക്കും രോഗം; സമ്പർക്കത്തിലൂടെ അഞ്ചു പേർക്കു മാത്രം; ആശ്വാസമായി കേരളം..! കോട്ടയത്ത് അയ്മനവും ഹോട്ട് സ്‌പോട്ട് പട്ടികയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിൽ ഇന്ന് 65 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 10 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 9 പേർക്കും (ഒരാൾ മരണമടഞ്ഞു), മലപ്പുറം ജില്ലയിൽ നിന്നുള്ള 7 പേർക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 34 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ.- 22, കുവൈറ്റ്- 4, ഒമാൻ – 3, നൈജീരിയ- 2, റഷ്യ – 2, സൗദി അറേബ്യ- 1) 25 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര- 9, തമിഴ്നാട്- 9, ഡൽഹി – 3, കർണാടക – 1, അരുണാചൽ പ്രദേശ് – 1, ഗുജറാത്ത് – 1, ഉത്തർപ്രദേശ് – 1) വന്നതാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ 2 പേർക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

07.06.2020 ന് തൃശൂർ ജില്ലയിൽ മരണമടഞ്ഞ കുമാരൻ (87) എന്ന വ്യക്തിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എൻ.ഐ.വി ആലപ്പുഴയിൽ അയച്ചിരുന്നു. അദ്ദേഹത്തിന് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 17 പേരാണ് മരണമടഞ്ഞത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നുള്ള 11 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 7 പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്നുള്ള 6 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 53,545 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,28,732 പേരും റെയിൽവേ വഴി 23,296 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 2,07,194 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,10,592 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,08,748 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1844 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4689 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 98,304 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 93,475 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 24,508 സാമ്പിളുകൾ ശേഖരിച്ചതിൽ 22,950 സാമ്പിളുകൾ നെഗറ്റീവ് ആയി. 6,364 റിപ്പീറ്റ് സാമ്പിൾ ഉൾപ്പെടെ ആകെ 1,31,006 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് പുതുതായി 5 ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസർഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 163 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.