video
play-sharp-fill

എം.സി റോഡിൽ വീണ്ടും അപകടം.! എസ്.എച്ച് മൗണ്ടിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പുല്ലാട് കുറിച്ചി സ്വദേശികൾക്കു പരിക്ക്; ഒരാളുടെ നില ഗുരുതരം

എം.സി റോഡിൽ വീണ്ടും അപകടം.! എസ്.എച്ച് മൗണ്ടിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പുല്ലാട് കുറിച്ചി സ്വദേശികൾക്കു പരിക്ക്; ഒരാളുടെ നില ഗുരുതരം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ലോക്ക് ഡൗണിൽ രണ്ടു മാസമായി അടഞ്ഞു കിടന്ന റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു. നിരന്തമായി ഉണ്ടാകുന്ന അപകടങ്ങളിൽ എം.സി റോഡ് അടക്കമുള്ള ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം രക്തം വീണു കിടക്കുകയാണ്. രണ്ടു മാസത്തെ അപകടമില്ലായ്മയ്ക്കു പരിഹാരം എന്ന പോലെയാണ് ദിവസവും ഉണ്ടാകുന്ന അപകടങ്ങൾ.

ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ എം.സി റോഡിൽ എസ്.എച്ച് മൗണ്ടിലാണ് ഏറ്റവും ഒടുവിൽ അപകടമുണ്ടായത്.
എസ്.എച്ച് മൗണ്ട് മംഗളം ജങ്ഷനിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു മൂന്നു പേർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കു യാത്രികനായ കോട്ടയം പുല്ലാട് സ്വദേശി സച്ചിൻ ബാബു(24) ,സ്‌കൂട്ടറിൽ സഞ്ചരിച്ച കുറിച്ചി സ്വദേശികളായ ജോയൽ എബ്രഹാം (21),ടോം ജോസഫ് (21) എന്നിവർക്കാണു പരുക്കേറ്റത്.

കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന സ്‌കൂട്ടറും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തൽ മൂവരും റോഡിലേയ്ക്കു തെറിച്ചു വീണു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിലേയ്ക്കു മാറ്റി.

ബൈക്കു മംഗളം ജങ്ങഷിനൽ നിന്നു വട്ടമ്മൂട് ഭാഗത്തേയ്ക്കു തിരിയുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്‌കൂട്ടർ രണ്ടായി ഒടിഞ്ഞു മാറി. സ്‌കൂട്ടർ ഓടിച്ചിരുന്നയാൾ തെറിച്ചു ബൈക്കിന്റെ മുൻഭാഗത്ത് തലയിടിക്കുകയും തുടർന്ന് റോഡിലേയ്ക്കു വീഴുകയുമായിരുന്നു.

അപകടത്തെ തുടർന്നു കൺട്രോൾ റൂം പോലീസും ഗാന്ധിനഗർ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.