play-sharp-fill
ലോക്ക് ഡൗണിൽ ജോലിയില്ലാതായി; ജീവിക്കാൻ നിവൃത്തിയില്ല; സഹായിക്കാൻ ആരുമില്ല; ദുരിതങ്ങൾ മുഖ്യമന്ത്രിയ്ക്കു കത്തായി എഴുതി വച്ച ശേഷം ഹോട്ടൽ തൊഴിലാളി ജീവനൊടുക്കി; ജീവനൊടുക്കിയത് കടുത്തുരുത്തി സ്വദേശിയായ ഹോട്ടൽ തൊഴിലാളി

ലോക്ക് ഡൗണിൽ ജോലിയില്ലാതായി; ജീവിക്കാൻ നിവൃത്തിയില്ല; സഹായിക്കാൻ ആരുമില്ല; ദുരിതങ്ങൾ മുഖ്യമന്ത്രിയ്ക്കു കത്തായി എഴുതി വച്ച ശേഷം ഹോട്ടൽ തൊഴിലാളി ജീവനൊടുക്കി; ജീവനൊടുക്കിയത് കടുത്തുരുത്തി സ്വദേശിയായ ഹോട്ടൽ തൊഴിലാളി

തേർഡ് ഐ ബ്യൂറോ

കടുത്തുരുത്തി: രണ്ടു മാസത്തെ ലോക്ക് ഡൗൺ ചതിച്ചു സാറേ.. ജീവിക്കാൻ ഒരു നിവൃത്തിയുമില്ല.. ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ്.. കുടുംബം പോറ്റാൻ നിവൃത്തിയില്ലാതെ ഞാൻ ആത്മഹത്യ ചെയ്യുന്നു..! പട്ടിയ്ക്കും പൂച്ചയ്ക്കും ഉറുമ്പിനും പോലും കരുതൽ നൽകുന്ന മുഖ്യമന്ത്രിയുടെ കേരളത്തിൽ, രണ്ടു മാസമായി തൊഴിലില്ലാതെ വന്നതോടെ ഹോട്ടൽ തൊഴിലാളി ആത്മഹത്യ ചെയ്തു. കോട്ടയം കടുത്തുരുത്തിയിൽ നിന്നാണ് ഹോട്ടൽ തൊഴിലാളി മുഖ്യമന്ത്രിയ്ക്കു കത്തെഴുതി വച്ച ശേഷം ജീവനൊടുക്കി എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നത്.


്കടുത്തുരുത്തി വെള്ളാശേരി കാശാംകാട്ടിൽ രാജു സെബാസ്റ്റ്യനാണ് (55) തറവാട്ട് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. എട്ടു വർഷത്തോളമായി മുട്ടുചിറയിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു രാജു. ലോക്ക് ഡൗണിനെ തുടർന്നു രണ്ടു മാസത്തോളമായി ഹോട്ടൽ തുറക്കുന്നുണ്ടായിരുന്നില്ല. പാഴ്‌സൽ നൽകാൻ ആരംഭിച്ചെങ്കിലും സപ്ലൈയറായ രാജുവിന് ജോലിയുണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നു രാജു അതീവ ദുഖിതനായിരുന്നു. തിങ്കളാഴ്ച മുതൽ ഹോട്ടലുകൾ തുറക്കുമെന്നും തനിക്ക് വീണ്ടും ജോലി ലഭിക്കുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ, തിങ്കളാഴ്ച തുറന്നെങ്കിലും ഹോട്ടലിൽ കാര്യമായ കച്ചവടം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ പാഴ്‌സൽ തന്നെ നൽകാൻ കടക്കാരൻ ആലോചിച്ചു. ഇതേ തുടർന്നു രാജു അടക്കമുള്ളവർക്കു ജോലിയില്ലെന്നും സൂചന ലഭിച്ചിരുന്നു.

വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള തറവാട്ട് വീട്ടിൽ അമ്മയെ കാണാനായാണ് രാജു എത്തിയത്. അമ്മയെ കണ്ട ശേഷം രാജുവിനെ വീട്ടിൽ നിന്നും കാണാതാകുകയായിരുന്നു. രാത്രി പത്തരയായിട്ടും രാജുവിനെപ്പറ്റി വിവരമില്ലാതെ വന്നതോടെ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചു. ഇത്തരത്തിൽ നടത്തിയ അന്വേഷണത്തിലാണ് തറവാട്ട് വീട്ടിലെ മുറിയിൽ രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജീവിക്കാൻ മറ്റൊരു മാർഗവുമില്ലെന്നും, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ജീവിതമെന്നും രാജു എഴുതിയ കത്തും പോക്കറ്റിൽ നിന്നും കണ്ടെത്തിയിരുന്നു. 14 വർഷത്തോളമായി വാടക വീട്ടിൽ താമസിക്കുന്ന രാജുവിന്റെ ജീവിത സാഹചര്യം ഏറെ ദുരിതം നിറഞ്ഞതാണ്. ഭാര്യ ഷീലയും രാജുവും ചേർന്നു ജോലി ചെയ്താണ് കുടുംബം മുന്നോട്ടു കൊണ്ടു പോയിരുന്നത്. മൂത്തമകൾ എയ്ഞ്ചൽ എട്ടാം ക്ലാസിലും രണ്ടാമത്തെ മകൻ ഇമ്മാനുവൽ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്.