video
play-sharp-fill

എനിക്ക് നെഞ്ചിനു വേദനയുണ്ട്; മാനസിക അസ്വാസ്ഥ്യമുണ്ട്: താഴത്തങ്ങാടി കൊലക്കേസ് പ്രതിയെ വൈദ്യപരിശോധനയ്ക്കു കൊണ്ടു പോകാതെ ജയിൽ വകുപ്പ്; ഒന്നര മണിക്കൂറായി പ്രതിയെയുമായി കോട്ടയം വെസ്റ്റ് പൊലീസ് സംഘം പാലാ ജനറൽ ആശുപത്രിയിൽ

എനിക്ക് നെഞ്ചിനു വേദനയുണ്ട്; മാനസിക അസ്വാസ്ഥ്യമുണ്ട്: താഴത്തങ്ങാടി കൊലക്കേസ് പ്രതിയെ വൈദ്യപരിശോധനയ്ക്കു കൊണ്ടു പോകാതെ ജയിൽ വകുപ്പ്; ഒന്നര മണിക്കൂറായി പ്രതിയെയുമായി കോട്ടയം വെസ്റ്റ് പൊലീസ് സംഘം പാലാ ജനറൽ ആശുപത്രിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: എനിക്കു നെഞ്ചിനു വേദനയുണ്ട്. എനിക്ക് ആശുപത്രിയിൽ പോകണം. കോട്ടയത്തെ കോടതിയിൽ ഹാജരാക്കിയപ്പോൾ താഴത്തങ്ങാടി കൊലക്കേസ് പ്രതി മുഹമ്മദ് ബിലാൽ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച കോടതി പ്രതിയെ ജയിലിലേയ്ക്കു റിമാൻഡ് ചെയ്ത് അയക്കുകയും ചെയ്തു. എന്നാൽ, പ്രതിയെ ജയിലേയ്ക്കു എത്തിക്കാൻ പൊലീസ് സംഘം ഒന്നര മണിക്കൂറിലേറെയായി കാത്തു നിൽക്കുകയാണ്. ജയിൽ അധികൃതർ പ്രതിയെ ആശുപത്രിയിലേയ്ക്കു മാറ്റാൻ വേണ്ട ക്രമീകരണം ഇതുവരെയും ജയിൽ അധികൃതർ ഒരുക്കിയിട്ടില്ല.

താഴത്തങ്ങാടി കൊലപാതകക്കേസിലെ പ്രതി മുഹമ്മദ് ബിലാലിന്റെ റിമാൻഡ് കാലാവധി തിങ്കളാഴ്ചയാണ് പൂർത്തിയായത്. തുടർന്നു തിങ്കളാഴ്ച ഉച്ചയ്ക്കു മൂന്നു മണിയോടെ കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി താഴത്തങ്ങാടി വേളൂർ പാറപ്പാടം മാലിയിൽ പറമ്പിൽ മുഹമ്മദ് ബിലാൽ (23) തനിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടെന്നും, നെഞ്ചിന് വേദനയാണെന്നും ഇയാൾ കോടതിയിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് കോടതി ആവശ്യമെങ്കിൽ മുഹമ്മദ് ബിലാലിനു വൈദ്യപരിശോധന നൽകണമെന്നു അറിയിച്ചത്. എന്നാൽ, ഇയാളെ റിമാൻഡ് ചെയ്യാൻ കോടതി നിർദേശം നൽകുകയായിരുന്നു. തുടർന്നാണ്, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് വാഹനത്തിൽ പ്രതിയെയുമായി പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, പ്രതിയെ ഏറ്റെടുക്കാൻ ജയിൽ അധികൃതർ തയ്യാറായില്ല.

പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം മാത്രം ജയിലിലേയ്ക്കു കൊണ്ടു വന്നാൽ മതിയെന്ന നിർദേശമാണ് പാലായിലെ ജയിൽ അധികൃതർ നൽകിയിരിക്കുന്നത്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടതും വൈദ്യ പരിശോധന നൽകേണ്ടതും എല്ലാം ജയിൽ അധികൃതരാണ്. എന്നാൽ, ജയിൽ അധികൃതർ ഇതിനു തയ്യാറാകാതെ ഉത്തരവാദിത്വം മുഴുവൻ പൊലീസിനു മേൽ കെട്ടി വയ്ക്കാൻ തയ്യാറാകുകയാണ്.

ഇതോടെയാണ് ഒന്നര മണിക്കൂറിലേറെയായി പ്രതിയെയുമായി പൊലീസ് ഉദ്യോഗസ്ഥർ പാലാ ജനറൽ ആശുപത്രിയിൽ കുടുങ്ങിയിരിക്കുന്നത്.