video
play-sharp-fill

നടി  മേഘ്‌ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സർജ അന്തരിച്ചു

നടി മേഘ്‌ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സർജ അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : നടനും മലയാളികളുടെ പ്രിയ നടി മേഘ്‌ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം.

ശ്വാസതടസത്തെ തുടർന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പ്രായം കുറവായതിനാൽ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.

ചിരഞ്ജീവി സർജയുടെ മൃതദേഹം ജയനഗറിലെ അപ്പോളോ ആശുപത്രിയിലാണ്. മൃതദേഹം ഉടൻ പോലീസിന് കൈമാറും.

2018 ലാണ് മലയാളികളുടെ പ്രിയ നടിയായ മേഘ്‌ന രാജുമായി ചിരഞ്ജീവി സർജ വിവാഹിതനായത്. 2009 ൽ ആരംഭിച്ച ‘ആയുദപ്രാമ’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സർജ അഭിനയ രംഗത്തേക്ക് കടന്നു വന്നത്.. പിന്നീട് സീസർ, സിംഗ, അമ്മ ഐ ലവ് യു ഉൾപ്പെടെ ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു