play-sharp-fill
കോട്ടയം പതിനഞ്ചിൽക്കടവ് കല്ലുപുരയ്ക്കലിൽ മീൻ പിടിക്കാൻ വച്ച കൂടയിൽ പെരുമ്പാമ്പ് കുടുങ്ങി: പെരുമ്പാമ്പിനെ ഏറ്റെടുക്കാൻ വനം വകുപ്പ് ഉടൻ എത്തും

കോട്ടയം പതിനഞ്ചിൽക്കടവ് കല്ലുപുരയ്ക്കലിൽ മീൻ പിടിക്കാൻ വച്ച കൂടയിൽ പെരുമ്പാമ്പ് കുടുങ്ങി: പെരുമ്പാമ്പിനെ ഏറ്റെടുക്കാൻ വനം വകുപ്പ് ഉടൻ എത്തും

തേർഡ് ഐ ബ്യൂറോ

കോട്ടയം: പതിനഞ്ചിൽക്കടവ് കല്ലുപുരയ്ക്കലിൽ മീൻ പിടിക്കാനുള്ള കൂടയിൽ പെരുമ്പാമ്പ് കുടുങ്ങി. കല്ലുപുരയ്ക്കൽ പതിനഞ്ചിൽപ്പടി റോഡിലെ തോട്ടിൽ സ്ഥാപിച്ച കൂടയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. രാവിലെ തോട്ടിലെ കൂടയിൽ മീനുണ്ടോ എന്നു നോക്കുന്നതിനായി മീൻ പിടുത്തക്കാർ എത്തിയപ്പോഴാണ് പെരുമ്പാമ്പ് കൂടയിൽക്കിടക്കുന്നത് കണ്ടെത്തിയത്.


പെരുമ്പാമ്പിനു ജീവനുണ്ടെന്നു കണ്ടതോടെ നാട്ടുകാരും സംഭവ സ്ഥലത്ത് തടിച്ചു കൂടി. കൂടയ്ക്കുള്ളിൽ കിടന്ന മീനിനെയും പാമ്പ് തിന്നതായി സൂചനയുണ്ട്. ഇതേ തുടർന്നു, നാട്ടുകാർ വിവരം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പെരുമ്പാമ്പിനെ ഏറ്റെടുക്കും. നേരത്തെയും പ്രദേശത്ത് നിന്നും പെരുമ്പാമ്പിനെ കണ്ടെത്തിയിട്ടുണ്ടെന്നു നാട്ടുകാർ അറിയിച്ചു.