
നൂറു കടന്ന് സംസ്ഥാനത്ത് കോവിഡ്: സംസ്ഥാനത്ത് 111 പേർക്ക് കോവിഡ്: കോട്ടയത്ത് ഒരാൾക്കു കോവിഡ് 19; സ്ഥിതിഗതികൾ അതീവ സങ്കീർണം
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് 111 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയത്ത് ഒരാൾക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച ശേഷം ആദ്യമായാണ് ഇപ്പോൾ കേസുകളുടെ എണ്ണം നൂറുകടക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുകയാണ്. രോഗം സ്ഥിരീകരിച്ചവരിൽ 50 പേർ വിദേശത്ത് നിന്നും 48 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി വന്നവരുമാണ്. കൊറോണ സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമാക്കാൻ തീരുമാനിച്ചതായും, ഐസിഎംഐർ പതിനാലായിരം പരിശോധന കിറ്റുകൾ ലഭ്യമാക്കിയതായും കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പത്ത് പേർക്ക് രോഗം സമ്ബർക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 22 പേർ രോഗമുക്തി നേടി. പാലക്കാട് 40, മലപ്പുറം 18, പത്തനംതിട്ട 11 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ 50 പേർ വിദേശത്ത് നിന്നും 48 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി വന്നവരുമാണ്. കൊറോണ സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകരാണ്. ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമാക്കാൻ തീരുമാനിച്ചതായും, ഐസിഎംഐർ പതിനാലായിരം പരിശോധന കിറ്റുകൾ ലഭ്യമാക്കിയതായും കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്ത് പേർക്ക് രോഗം സമ്ബർക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 22 പേർ രോഗമുക്തി നേടി. പാലക്കാട് 40, മലപ്പുറം 18, പത്തനംതിട്ട 11 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.