video
play-sharp-fill

വാടകവീട്ടിൽ അതിക്രമിച്ച് ആളുമാറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ ; സംഭവം കൊല്ലത്ത്

വാടകവീട്ടിൽ അതിക്രമിച്ച് ആളുമാറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ ; സംഭവം കൊല്ലത്ത്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കുണ്ടറയിൽ വാടകവീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പൊലീസ് പിടിയിൽ. വീട്ടിൽ അതിക്രമിച്ച കയറി ആക്രമം നടത്തിയ കുണ്ടറ പെരുമ്പുഴ സുജിതാ ഭവനത്തിൽ ഗിരീഷ് കുമാറിനെയാണ്(23) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്.

കേരളപുരം മുണ്ടൻചിറ അരുണോദയം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അമൽ ചന്ദ്രനെയാണ് ആളുമാറി ഗിരീഷ് ആക്രമിച്ചത്. നേരത്തെ ഇതേ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അരുണിനെ ആക്രമിക്കാനാണ് ഗിരീഷ് കുമാറും സുഹൃത്തും എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വീട്ടിൽ നിന്നും ആളുമാറിയതറിയാതെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അമൽ ചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുണ്ടറ ജി.എസ്.ഐ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ ഒരാൾ ഒളിവിലാണ്.