play-sharp-fill
ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയും സഹോദരിയും പൊലീസ് കസ്റ്റഡിയിൽ ; കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് സൂരജിന്റെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ

ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയും സഹോദരിയും പൊലീസ് കസ്റ്റഡിയിൽ ; കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് സൂരജിന്റെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ

കൊല്ലം: അഞ്ചലിൽ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജിന്റെ അമ്മ രേണുകയും സഹോദരിയും പൊലീസ് കസ്റ്റഡിയിൽ. പുനലൂരിൽ നിന്ന് വനിതാ പൊലീസ് സംഘം സൂരജിന്റെ പറക്കോട്ടെ വീട്ടിലെത്തിയാണ് ഇരുവരെയും കൂട്ടിക്കൊണ്ട് പോയത്.

ഇരുവരെയും കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിലേക്കാണ് കൂട്ടികൊണ്ട് പോയത്. സൂരജിന്റെ അമ്മയോടും സഹോദരിയോടും ഇന്ന് രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ചോദ്യം ചെയ്യലിനായി ഇവർ എത്താതിരുന്നതിനെ തുടർന്നാണ് സൂരജിന്റെ അമ്മയേയും സഹോദരിയേയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

ഉത്രയുടെ സ്വർണം കുഴിച്ചിട്ടത് രേണുകയുടെ അറിവോടെയാണെന്ന് സൂരജിന്റെ അച്ഛൻ സരേന്ദ്രൻ നേരത്തെ മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശം നൽകിയത്.

ഉത്രയുടെ സ്വർണം സൂരജ് അച്ഛനെ ഏൽപ്പിച്ചിരുന്നു. തുടർന്ന് കേസിൽ പ്രതിയായ സൂരജിന്റെ അച്ഛനാണ് സ്വർണം പറമ്പിൽ കുഴിച്ചിട്ടത്.

കുഴിച്ചിട്ട 38 പവൻ സ്വർണമാണ് പറമ്പിൽ നിന്ന് കണ്ടെടുത്തത്. എന്നാൽ ഇനിയും കൂടുതൽ സ്വർണം കണ്ടെത്താനുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു.