
സ്വന്തം ലേഖകൻ
കോട്ടയം: മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കുമരകം എസ്.എൻ. കോളേജ് ബി.ടി.ടി.എം ഒന്നാം വർഷ വിദ്യാർത്ഥി മാന്നാനം വേലംകുളം നാലാങ്കല്‍ ഷാജിയുടെ മകന്‍ അനന്തു ഷാജി (20) യാ ആണു കാണാതായത്.
നാലംഗ സംഘത്തിലെ മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപെടുത്തി. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. അനന്തുവും സുഹൃത്തുക്കളായ മൂന്ന് പേരുമാണ് വെള്ളച്ചാട്ടം കാണാനെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുളിക്കാനിറങ്ങിയ അനന്തു വെള്ളച്ചാട്ടത്തിലെ കയത്തില്‍പെടുകയായിരുന്നു. ഈരാറ്റുപേട്ട അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി ഏഴ് മണിവരെ തിരച്ചില്‍ തടത്തിയെങ്കിലും അനന്തുവിനെ കണ്ടെത്താനായില്ല. അനന്തുവിനായി പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ രാത്രിവൈകിയും പുരോഗമിക്കുകയാണ്.
രാത്രി നിർത്തി വച്ച തിരച്ചിൽ രാവിലെ പുനരാരംഭിക്കും.