രാജ്യത്ത് ലോക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ സാധ്യത ; കൂടുതൽ ഇളവുകൾ നൽകും ; നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന നാലാഘട്ട ലോക് ഡൗൺ മെയ് 31ന് പൂർത്തിയാകാനിരിക്കെ ലോക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്.
ലോക് ഡൗണിന്റെ അഞ്ചാം ഘട്ടത്തിൽ നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾക്ക് വിടാനാണ് തീരുമാനം. സംസ്ഥാനത്ത് ആരാധാനാലയങ്ങൾ അടക്കം തുറക്കുന്നത് കോവിഡിന്റെ സ്ഥിതി അനുസരിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം പൊതുഗതാഗതത്തിൽ നിയന്ത്രണങ്ങൾ തുടരണമെന്ന നിർദേശമാകും കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കിയത് തുടരുകയും ചെയ്യും.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് 17നാണ് ലോക്ക്ഡൗൺ നാലാംഘട്ടത്തിലേക്ക് നീട്ടിയത്. നാലാംഘട്ട ലോക് ഡൗണിൽ ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി നൽകിയിരുന്നു.
രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സർവീസ് നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസ്
ജൂൺ ഒന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ മാളുകൾ, സിനിമാ തീയറ്ററുകൾ, ജിംനേഷ്യം സെന്ററുകൾ, റസ്റ്റോറന്റുകൾ എന്നിവ തുറക്കാനുള്ള അനുമതി നൽകല്ല. ജൂലൈയിലോ, ഓഗസ്റ്റിലോ ആയിരിക്കും സ്കൂളുകൾ തുറക്കാൻ അനുവദിക്കുക. എന്നാൽ, ഒരോ സംസ്ഥാനങ്ങളുടെ സ്ഥിതക്കനുസരിച്ച് തീരുമാനമെടുക്കാനും അനുമതി നൽകും.