play-sharp-fill
ബിശ്വാസ് മേത്ത ചീഫ് സെക്രട്ടറി: എം.അഞ്ജന കോട്ടയം ജില്ലാ കളക്ടർ; ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചു പണിയുമായി സർക്കാർ

ബിശ്വാസ് മേത്ത ചീഫ് സെക്രട്ടറി: എം.അഞ്ജന കോട്ടയം ജില്ലാ കളക്ടർ; ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചു പണിയുമായി സർക്കാർ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് സർവീസിൽ നിന്നും വിരമിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചു പണി. ബിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിച്ച് മന്ത്രിസഭായോഗം തീരുമാനം എടുത്തു. നിലവിൽ ആഭ്യന്തര സെക്രട്ടറിയാണ് വിശ്വാസ്‌മേത്ത. പി.കെ മോഹന്തിയ്ക്കു ശേഷം സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ഒരാൾ ചീഫ് സെക്രട്ടറിയാകുന്നത് ഇത് ആദ്യമായാണ്. ഹരിയാന സ്വദേശിയായ മോഹന്തി 2016 ൽ രണ്ടു മാസം ചീഫ് സെക്രട്ടറിയായിരുന്നു.

ഇത് കൂടാതെ കോട്ടയം ജില്ലാ കളക്ടർ പി.കെ സുധീർ ബാബു വിരമിക്കുന്ന ഒഴിവിലേയ്ക്കു എം.അഞ്ജനയെ കോട്ടയം ജില്ലാ കളക്ടറായും നിയമിച്ചിട്ടുണ്ട്. മേയ് 31 നാണ് പി.കെ സുധീർ ബാബു ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും വിരമിക്കുന്നത്. നിലവിൽ ആലപ്പുഴ ജില്ലാ കളക്ടറാണ് എം.അഞ്ജന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശ്വാസ് മേത്ത് ചീഫ് സെക്രട്ടറിയാകുന്നതോടെ ടി.ജെ ജോസിനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറെയും മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം കളക്ടർ കെ.ഗോപലകൃഷ്ണനെ മലപ്പുറത്തേയ്ക്കാണ് മാറ്റിയിരിക്കുന്നത്. നവജ്യോത് ഖോസയാണ് പുതിയ തിരുനനന്തപുരം ജില്ലാ കളക്ടർ.

വി.വേണുവിനെ പ്ലാനിങ് ബോർഡിലേയ്ക്കും, ഇഷിതാ റോയിയെ കാർഷിക വികസന കമ്മിഷണറാക്കിയും നിയമിച്ചിട്ടുണ്ട്. നേരത്തെ സർക്കാരുമായി കൊറോണ പ്രതിരോധകേസിൽ അടക്കം തിരുവനന്തപുരം ജില്ലാ കളക്ടർ ഉടക്കിയിരുന്നു. സർ്ക്കാർ നിർദേശങ്ങളുടെ പേരിൽ കളക്ടറും മന്ത്രിമാരും കൊമ്പ് കോർക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹം തെറിച്ചത്.