ഉന്തണ്ട, തള്ളണ്ട .. ക്യൂ നിൽക്കേണ്ട: ബാറിലും ബിവറേജിലുമുള്ള ചവിട്ടും ചീത്തവിളിയും കേൾക്കേണ്ട: ബിവ് ക്യൂ ആപ്പ് തയ്യാർ; ക്യൂ നിൽക്കേണ്ടത് എങ്ങിനെ ; മദ്യം വാങ്ങേണ്ട് എങ്ങിനെ, കുടിക്കേണ്ടത് എങ്ങിനെ; എല്ലാം പറഞ്ഞു തരും ആപ്പിന്റെ പ്രവർത്തനം ഇങ്ങനെ

ഉന്തണ്ട, തള്ളണ്ട .. ക്യൂ നിൽക്കേണ്ട: ബാറിലും ബിവറേജിലുമുള്ള ചവിട്ടും ചീത്തവിളിയും കേൾക്കേണ്ട: ബിവ് ക്യൂ ആപ്പ് തയ്യാർ; ക്യൂ നിൽക്കേണ്ടത് എങ്ങിനെ ; മദ്യം വാങ്ങേണ്ട് എങ്ങിനെ, കുടിക്കേണ്ടത് എങ്ങിനെ; എല്ലാം പറഞ്ഞു തരും ആപ്പിന്റെ പ്രവർത്തനം ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനത്ത് രണ്ടു മാസമായി മദ്യശാലകൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. മദ്യശാലകൾക്കു മുന്നിലെ നീണ്ട ക്യൂ കൊറോണക്കാലത്ത് അപകടമാണെന്നു സർക്കാർ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് സംസ്ഥാന സർക്കാർ മദ്യശാലകൾക്കു മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നതും. ഈ ആപ്പ് പ്രവർത്തിക്കുന്നത് എങ്ങിനെയെന്നു വ്യക്തമാക്കി യൂസർമാനുവൽ പുറത്തിറക്കിയിരിക്കുകയാണ് ആപ്പ് തയ്യാറാക്കിയ ഫെയർകോഡ് ടെക്‌നോളജീസ് എന്ന കമ്പനി ഇപ്പോൾ.

ബിവ്ക്യൂ ആപ്പ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. എങ്ങിനെ ഇൻസ്റ്റാൾ ചെയ്യാം..?
BevQ എന്നു ഗൂഗിൾ പ്ലേ സ്റ്റോറിലോ , ആപ്പ് സ്റ്റോറിലോ സെർച്ച് ചെയ്ത് നിങ്ങൾക്ക് BevQ ആപ്പ് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.

 

2. ഇനി എന്ത് ചെയ്യണം..?
വരും തലമുറയുടെ ക്യൂയിങ് സംവിധാനത്തിലേയ്ക്കു സ്വാഗതം – BevQ

ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ ടോക്കൺ ജനറേറ്റ് ചെയ്യുന്നതിനും ഔട്ട് ലെറ്റിലെ വരിയിൽ അവരുടെ സ്ഥാനം ഉറപ്പിക്കുന്നതിനും സാധിക്കുന്നതാണ്.
ടോക്കൺ ജെനറേറ്റ് ചെയ്യുന്നതിനായി ലോഗിൻ സ്‌ക്രീൻ വഴി ഉള്ളിൽ പ്രവേശിക്കുക.

3. ലോഗിൻ സ്‌ക്രീൻ

A. ഉപഭോക്താവിന് അവരുടെ പേര്, മൊബൈൽ നമ്പർ, പിൻകോഡ് എന്നിവ നൽകി മൊബൈൽ ആപ്ലിക്കേഷനിൽ പ്രവേശിക്കാൻ സാധിക്കും.
B. ചെക്ക് ബോക്‌സ് തിരഞ്ഞെടുത്ത് ഉപഭോക്താവ് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കണം.
C. ഉപഭോക്താവിന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാനാവും.

 

 

4. സ്ഥിരീകരണ സ്‌ക്രീൻ

A. തന്നിരിക്കുന്ന മൊബൈൽ നമ്പരിലേയ്ക്കു ആറ് അക്ക സ്ഥിരീകരണ കോഡ് ലഭിക്കുന്നതായിരിക്കും.
B. സ്ഥിരീകരണ കോഡ് ലഭിച്ചില്ലെങ്കിൽ വീണ്ടും അയക്കുന്നതിനു ഉപഭോക്താവിന് ഒടിപി വീണ്ടും അയക്കുക ക്ലിക്ക് ചെയ്യാം.

5. ഔട്ട് ലെറ്റ് ബുക്കിംങ്

A. വിജയകരമായ പരിശോധനയ്ക്കു ശേഷം ഉപഭോക്താവിന് ഔട്ട് ലെറ്റ് ബുക്കിംങ് പേജിലേയ്ക്കു റീഡയറക്ട് ചെയ്യും.
B. ഉപഭോക്താവിന് മദ്യം അല്ലെങ്കിൽ ബിയർ ആൻഡ് വൈൻ ബിവറേജ് തരം തിരഞ്ഞെടുക്കാം.

6. ബുക്കിംങ് സ്ഥിരീകരണം

A. ബുക്കിംങ് സ്ഥിരീകരിച്ചുകഴിഞ്ഞാൽ ഉപഭോക്താവിന് ഒരു ക്യൂ നമ്പരും ഔട്ട്‌ലെറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളും ചെയ്ത തീയതിയും സമയവും ഉള്ള ഒരു സ്ഥിരീകരണ പേജ് ലഭിക്കും.
B. വിശദാംശങ്ങൾ സ്‌കാൻ ചെയ്യുന്നതിനു ഉപഭോക്താവിന് ക്യുആർ കോഡ് ഉപയോഗിക്കാം.

7. ടോക്കൺ ലഭ്യമല്ല
ടൈം സ്ലോട്ട് ലഭ്യമല്ലെങ്കിൽ ഉപഭോക്താവിന് ടോക്കൺ ലഭ്യമല്ലെന്നു കാണിക്കുന്ന സന്ദേശം ലഭിക്കും.

8. സ്ലോട്ട് ബുക്കിംങ് ലഭ്യമല്ല
ഉപഭോക്താവ് സ്ഥിരീകരിച്ചു കഴിഞ്ഞ ടോക്കൺ ലഭിച്ചുകഴിഞ്ഞാൽ അഞ്ചു ദിവസത്തിനു ശേഷം മാത്രമേ മറ്റൊരു ബുക്കിംങ് സാധിക്കൂ.

9. രാവിലെ അറു മുതൽ രാത്രി പത്തു വരെ സ്ലോട്ട് ബുക്ക് ചെയ്യാം.

എസ്.എം.എസ് വഴിയുള്ള ബുക്കിംങ് ഇങ്ങനെ