video
play-sharp-fill
പച്ചക്കറി ലോറിയിൽ തമിഴ് നാട്ടിൽ നിന്നും ഹാൻസ് അടക്കം നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ച് വിൽപ്പന: അഞ്ചു രൂപയ്ക്ക് കിട്ടുന്നത് വിൽക്കുന്നത് 150 മുതൽ 200 രൂപയ്ക്ക് വരെ : താഴത്തങ്ങാടിക്കാരായ അച്ഛനും മകനും  കോട്ടയത്ത് പിടിയിൽ

പച്ചക്കറി ലോറിയിൽ തമിഴ് നാട്ടിൽ നിന്നും ഹാൻസ് അടക്കം നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ച് വിൽപ്പന: അഞ്ചു രൂപയ്ക്ക് കിട്ടുന്നത് വിൽക്കുന്നത് 150 മുതൽ 200 രൂപയ്ക്ക് വരെ : താഴത്തങ്ങാടിക്കാരായ അച്ഛനും മകനും കോട്ടയത്ത് പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: പച്ചക്കറി ലോറിയിൽ തമിഴ്നാട്ടിൽ നിന്നും ജില്ലയിലേയ്ക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ച് വൻ വിലയ്ക്ക് വിൽപ്പന നടത്തിയ അച്ഛനും മകനും അറസ്റ്റിൽ. താഴത്തങ്ങാടി തളിക്കോട്ട ബിസ്മില്ല വീട്ടിൽ സി.എ സ്നേഹ ജാൻ (46) , മകൻ അജ്മൽ മുഹമ്മദ് (23) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.

നാല് ലക്ഷത്തോളം രൂപ വില വരുന്ന 50 ബണ്ടിൽ ഹാൻസ് അടക്കമുള്ളവയാണ് ഇവർ ജില്ലയിൽ വിൽപ്പന നടത്താനായി എത്തിച്ചത്. തമിഴ്നാട്ടിൽ നിന്നും അഞ്ച് രൂപയ്ക്ക് കിട്ടിയിരുന്ന ഇവ 150 മുതൽ 200 വരെ രൂപയ്ക്കാണ് പ്രതികൾ വിറ്റിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഓട്ടോറിക്ഷയിലാണ് ഇവർ ഹാൻസ് അടക്കമുള്ളവ വിതരണം ചെയ്തിരുന്നത്. പച്ചക്കറി ലോറിയിൽ തമിഴ്‌നാട് ഭാഗത്ത് നിന്നും കോടിമത പച്ചക്കറി മാർക്കറ്റിൽ ഇവർ സാധനം എത്തിക്കും. ഇവിടെ നിന്നും ഓട്ടോറിക്ഷയിൽ തന്നെ ഇവർ സാധനങ്ങൾ താഴത്തങ്ങാടിയിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് സ്റ്റോക്ക് ചെയ്യും.

ഓട്ടോറിക്ഷയിൽ ഓട്ടം തേടി എത്തുന്നവരാണ് ഇവരുടെ പ്രധാന ഇടപാടുകാർ. ഓട്ടം പോകാനെന്ന പേരിൽ വാഹനവുമായി സഞ്ചരിക്കുന്ന ഇവർ ആളുകൾക്ക് ഹാൻസ് കൈമാറും. തുടർന്ന് പണം വാങ്ങുകയാണ് ചെയ്യുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതികൾ ഹാൻസ് വിതരണം ചെയ്യുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് വിവരം ലഭിച്ചിരുന്നു.

ഇതേ തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്നാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ പ്രതികളെ പിടികൂടിയത്. വെസ്റ്റ് എസ് ഐ ടി. ശ്രീജിത്ത് , ജൂനിയർ എസ്.ഐ ടി. സുമേഷ് , എ.എസ്.ഐ പി.എൻ മനോജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.ജെ സജീവ് , സിവിൽ പൊലീസ് ഓഫിസർ കെ.ആർ ബൈജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.