നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ചു പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുറിച്ചിയിലെ കപ്പത്തോട്ടത്തിൽ വച്ചു പീഡിപ്പിച്ചു: നിരവധി മോഷണക്കേസ് പ്രതിയായ പൂഞ്ഞാർ സ്വദേശി പൊലീസ് പിടിയിൽ; യുവാവിനെ പിടികൂടിയത് ചിങ്ങവനം പൊലീസ്

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

ചിങ്ങവനം: നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ചു പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുറിച്ചിയിലെ കപ്പത്തോട്ടത്തിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ 26 കാരനെയാണ് പൊലീസ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് പൂഞ്ഞാർ തലനാട് നെല്ലുവേലിൽ വീട്ടിൽ ആഷിഷ് സോണി (26)യെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫ് പിടികൂടിയത്. ലോക്ക് ഡൗണിനു മുൻപായിരുന്നു സംഭവങ്ങളുടെ തുടക്കം. നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ചാണ് ആഷിഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്നു പെൺകുട്ടിയുടെ മൊബൈൽ ഫോൺ നമ്പരും, സോഷ്യൽ മീഡിയ അക്കൗണ്ടും കരസ്ഥമാക്കിയ പ്രതി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു കുട്ടിയോട് വിവാഹ വാഗ്ദാനം നൽകി കുറിച്ചി ഭാഗത്തെ കപ്പത്തോട്ടത്തിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസിലെ പ്രതിയായ ആഷിഷ് പാലാ , ഏറ്റുമാനൂർ, ഗാന്ധിനഗർ, കളമശേരി എന്നീ പൊലീസ് സ്റ്റേഷനുകളിൽ ബൈക്ക് മോഷണം അടക്കമുള്ള കേസുകളിൽ പ്രതിയാണ്.

പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെൺകുട്ടി പരാതി നൽകിയ വിവരം അറിഞ്ഞ പ്രതി തലനാട് ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ചിങ്ങവനം പൊലീസ് സംഘം ഇയാളെ പിടികൂടിയത്. എസ്.ഐമാരായ അബ്ദുൾ ജെലിൽ, വിപിൻ ചന്ദ്രൻ, എം.എസ് ഷെറി, സിവിൽ പൊലീസ് ഓഫിസർമാരായ പി.ഡെന്നി, ജോമി, സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും.