play-sharp-fill
സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധദിനമാചരിച്ചു

സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധദിനമാചരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കരകയറാൻ പറ്റാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എൽ.ഡി.എഫ്. സർക്കാർ കേരളത്തെ കൊണ്ടുചെന്നെത്തിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു.


സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി കോട്ടയത്ത് കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കോവിഡ്മൂലം ജനങ്ങൾ വിഷമത അനുഭവിയ്ക്കുമ്പോൾ വൈദ്യുതി ചാർജ് അടക്കം വർദ്ധിപ്പിച്ച് പണമുണ്ടാക്കുവാനാണ് സർക്കാർ ശ്രമിച്ചത്.

നാലു വർഷം സർക്കാർ നടത്തിയ യാതൊരു വാഗ്ദാനങ്ങളും പ്രാവർത്തികമാക്കിയിട്ടില്ല. പ്രവാസി മലയാളികൾ അവരുടെ സ്വന്തം മണ്ണിലേയ്ക്ക് മടങ്ങിവരണ്ടെന്ന സർക്കാരിൻ്റെ നിലപാട് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എൽ.എ. മുഖ്യ പ്രസംഗം നടത്തി. അഡ്വ.ടോമി കല്ലാനി, ലതികാ സുഭാഷ്, ഡോ. പി.ആർ.സോനാ, പി.എ.സലിം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, മോഹൻ.കെ.നായർ, എന്നിവർ പ്രസംഗിച്ചു.

ജില്ലയിൽ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 1300 ലധികം കേന്ദ്രങ്ങളിൽ വൈദ്യുതി ബിൽ കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി.