play-sharp-fill
കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറാൻ ഉത്തരവ് ; നടപടി വനിതാ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന്

കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറാൻ ഉത്തരവ് ; നടപടി വനിതാ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന്

സ്വന്തം ലേഖകൻ

കൊല്ലം:അഞ്ചലിൽ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് തന്നെ കൈമാറാൻ കൊല്ലം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവ്.

വനിതാകമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ഉത്രയുടെ വീട്ടിലായിരുന്നു നേരത്തെ ഒരു വയസ് പ്രായമുള്ള കുഞ്ഞ് ഉണ്ടായിരുന്നത്. എന്നാൽ ഉത്രയുടെ മരണശേഷം കോടതിയുടെ അനുമതിയോടെ കുഞ്ഞിനെ സൂരജ് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചിരുന്നു.

കൊല്ലപ്പെട്ട ഉത്രയുടെ മകനെ വിട്ട് കിട്ടണമെന്നും സൂരജിന്റെ കുടുംബം ക്രിമിനൽ സ്വഭാവം ഉള്ളവരാണാണെന്നും ഉത്രയുടെ അച്ഛൻ വിജയസേനൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉത്രയുടെ ഭർത്താവും ഒന്നാം പ്രതിയുമായ സൂരജിനെ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ഉത്തരവിട്ടത്.

അഞ്ചലിൽ പാമ്പു കടിയേറ്റ് മരിച്ച ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സംഭവത്തിൽ പ്രതിയായ സൂരജിനെ അറസ്റ്റ് ചെയ്തിരുന്നു.