സംസ്ഥാനത്ത് നാളെ എസ്.ഡി.പി.ഐ ഹർത്താൽ
സ്വന്തം ലേഖകൻ
കോട്ടയം: എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തി ഇറങ്ങവേ അകാരണമായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാർ, ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് 17.07.18 (ചൊവ്വ) രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെ സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൾ ഹമീദ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പാൽ, പത്രം, ആശുപത്രി എന്നിവ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Third Eye News Live
0