വടക്കഞ്ചേരിയിൽ നിരന്തരം ബൈക്ക് മോഷണം: അന്വേഷിച്ചിറങ്ങിയ പൊലീസിനു കിട്ടിയത് വാറ്റുചാരായവുമായി ബൈക്ക് മോഷ്ടാക്കളെ; മോഷ്ടാക്കളും കുടുങ്ങി ചാരായവും പൊക്കി

Spread the love

ക്രൈം ഡെസ്‌ക്

വടക്കഞ്ചേരി: നഗരത്തിലും പരിസരപ്രദേശത്തും വ്യാപകമായി നടക്കുന്ന ബൈക്ക് മോഷണത്തിനു പിന്നാലെ പോയ പൊലീസ് സംഘത്തിനു ലഭിച്ച് വാറ്റ് ചാരായവുമായി ബൈക്ക് മോഷ്ടാക്കളെ.

ബൈക്ക് മോഷണം അടക്കം നിരവധി മോഷണക്കേസുകളിൽ പ്രതിയായ മുടപ്പല്ലൂർ മാത്തൂർ പനന്തുറവ വീട്ടിൽ വിനു (22), പട്ടഞ്ചേരി ഏന്തരപാലം സജീവ് കുമാർ (23) എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കഞ്ചേരി മേഖലയിൽ നിന്നും തുർച്ചയായി വില കൂടിയ ബൈക്കുകൾ കളവു പോകുന്നതായി പൊലീസിനു പരാതി ലഭിച്ചിരുന്നു. വീടുകളുടെ മുറ്റത്തു നിന്നും, നഗരത്തിൽ നിന്നും അടക്കം വിവിധ മേഖലകളിൽ നിന്നാണ് വ്യാപകമായി ബൈക്കുകൾ മോഷണം പോയിരുന്നത്.

നാട്ടുകാരുടെ പരാതി വ്യാപകമായതിനെ തുടർന്ന് ആലത്തൂർ ഡി.വൈ.എസ്.പി കെ.എം.ദേവസ്യയുടെയും , വടക്കഞ്ചേരി ഇൻസ്‌പെക്ടർ ബി.സന്തോഷിന്റെയും നേത്യത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തന്ത്രപൂർവ്വം വലയിലാക്കിയത്.

മുടപ്പല്ലൂരിൽ നിന്നും പ്രതികളെ പിടികൂടിയ പൊലീസ് സംഘം ഇവരുടെ കയ്യിൽ നിന്നും മൂന്നു ലിറ്റർ വാറ്റുചാരായവുംനാലു കുപ്പി തമിഴ്‌നാട് സർക്കാരിന്റെ ചാരായവും പിടിച്ചെടുത്തിരുന്നു.

പ്രതികളിൽ നിന്നും മോഷണം പോയ ബൈക്കുകൾ പോലീസ് കണ്ടെത്തി. പ്രതികൾ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷണം നടത്തുകയാണെന്നു പൊലീസ് അറിയിച്ചു. പ്രതി സജീവ് കുമാർ മുൻപ് വണ്ടിത്താവളത്ത് വീട്ടിലക്ക് പെട്രോൾ ബോംബ് എറിഞ്ഞ കേസിലെ പ്രതിയാണ്.

ആലത്തൂർ ഡി.വൈ.എസ് .പി . കെ.എം. ദേവസ്യയുടെ നിർദ്ദേശപ്രകാരം വടക്കഞ്ചേരി ഇൻസ്‌പെക്ടർ ബി. സന്തോഷിന്റെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ അജീഷ്. എ, എ.എസ്.ഐ. മാരായ ഉണ്ണികൃഷ്ണൻ, ബിനോയ് മാത്യു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കലാധരൻ, ബാബു, രാംദാസ്, അബ്ദുൾ ഷെരീഫ് , ആലത്തൂർ ഡി.വൈ.എസ്.പി.യുടെ സ്‌ക്വാഡ് അംഗങ്ങളായ റഹിം മുത്തു, ക്യഷ്ണദാസ്.ആർ.കെ , സൂരജ് ബാബു.യു., ദിലീപ്.കെ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.