കോവിഡ് കാലത്തെ ബീഫ് വില വർദ്ധനവ്: ആന്ധ്രയിലെ പൊലീസ് -ഗുണ്ടാ – കുത്തക കൂട്ടുകെട്ട്: ആരോപണവുമായി മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് കാലത്ത് ഇറച്ചിവില രക്ഷയില്ലാത്ത രീതിയിൽ കുതിയ്ക്കുകയാണ്. ചിക്കന് 150 രൂപയ്ക്കു മുകളിലും, ബീഫിന് 400 രൂപയ്ക്കു മുകളിലും വില വർദ്ധിച്ചിട്ടുണ്ട്. ഇതേ തുടർന്നു സംസ്ഥാനത്ത് ബീഫിന്റെയും ചിക്കന്റെയും വിൽപ്പനയിൽ ഗണ്യമായി കുറവും ഉണ്ടായിട്ടുണ്ട്. ഇതിന്റെയെല്ലാം കാരണങ്ങൾ നിരത്തി രംഗത്ത് എത്തിയിരിക്കുകയാണ് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ.

കോവിഡ് 19 ലോക്ക് ഡൗണിനെ തുടർന്നു കാലിച്ചന്തകൾ ഇല്ലാതായതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്കും വിലക്കയറ്റത്തിനും കാരണമെന്നാണ് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷന്റെ വാദം. കേരളത്തിലെ മാംസാവശ്യത്തിന് കർണ്ണാടക, ആന്ധ്രാ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുമാണ് കാലികൾ എത്തിയിരുന്നത്. എന്നാൽ, ഇവിടെ നിന്നും നിലവിൽ കാലികൾ കേരളത്തിലേയ്ക്ക് എത്തുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലെ വീടുകളിൽ നിന്നും സംഭരിക്കുന്ന കാലികൾ മാത്രമാണ് ഇപ്പോൾ കേരളത്തിലേയ്ക്ക് എത്തുന്നത്. നാട്ടിലെ മൃഗങ്ങൾ ഭൂരിഭാഗവും ഇല്ലാതായി. കുത്തകകളുടെ കടന്നുകയറ്റം വളർത്തു മൃതങ്ങളുടെ വിപണിയെയും, ക്ഷിര കർഷകരുടെ വരുമാനത്തെയും സാരമായി ബാധിച്ചു.

ആന്ധ്രയിൽ നിന്നും റംസാൻ വിപണി ലക്ഷ്യമാക്കി കേരളത്തിലേയ്ക്കു കാലികൾ കൊണ്ടു വരുമ്പോൾ ആന്ധ്രയിലെ നെല്ലൂരിൽ കഴിഞ്ഞ ദിവസം രാത്രി എട്ടരയ്ക്ക് പൊലീസ് ഗുണ്ടാ കൂട്ടുകെട്ടിന്റെ ഭാഗമായി കാവലൈ റൂറൽ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തു.

കുത്തകകളുടെ മൃഗങ്ങൾ വളരെ കുറച്ച് കേരളത്തിലെത്തി അമിത വിലയ്ക്കു വിൽക്കുകയാണ് ചെയ്യുന്നത്. 2018 ലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഇത്. ഇതു സംബന്ധിച്ചു നെല്ലൂർ കളക്ടർ, നോഡൽ ഓഫിസർ (ജില്ലാ പൊലീസ് സൂപ്രണ്ട്), എസ്.എച്ച്.ഒ എന്നിവർക്ക് അസോയിസേഷൻ പരാതി മെയിൽ ചെയ്തു നൽകിയിട്ടുണ്ട്. എസ്.പി.സി.എ ആക്ട് പ്രകാരം മാടുകളുടെ സംരക്ഷണം ഉറപ്പാക്കണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

എല്ലോട് കൂടിയാണ് വടക്കൻ കേരളത്തിൽ ബീഫ് വിൽക്കുന്നത്. തെക്കൻ കേരളത്തിൽ മാംസം മാത്രമായും വിൽപ്പന നടത്തുന്നു. സർക്കാർ 85 രൂപ വില നിശ്ചയിച്ച കോഴി 120 ശതമാനം വില വർദ്ധിപ്പിച്ച് 150 മുതൽ 180 രൂപയ്ക്കു വരെയാണ് വിൽക്കുന്നതത്. ബീഫിന് 12 ശതമാനം മാത്രം വില വർദ്ധിച്ചപ്പോൾ നവമാധ്യമങ്ങൾ വ്യാജ പ്രചാരണങ്ങൾ നടത്തി ഈ മേഖലയെ തകർക്കുകയാണ്. തുകൽ വിപണി തീർത്തും നഷ്ടമായിരിക്കുകയാണ്. ബീഫ് കയറ്റുമതി കുത്തകകൾ പ്രധാനമായും കാലികളെത്തുന്ന ആന്ധ്രയിൽ പിടിമുറുക്കിയിട്ടുണ്ട്.

ഒറീസയ്ക്കു സമീപം പാർവതിപുരത്തു നിന്നും രണ്ടു പേർക്കു മാത്രമേ മാടുകളെ കയറ്റാൻ ഗുണ്ടകൾ അനുവാദം നൽകൂ. കേരളത്തിൽ കാലികളെത്തുമ്പോൾ ഒരു ലോഡിന് ഒൻപത് സംഘങ്ങൾക്കായി 1.25 ലക്ഷം രൂപ വരെ ഗുണ്ടാ പിരിവ് നൽകണം. പൊള്ളാച്ചി കേന്ദ്രീകരിച്ചുള്ള രണ്ടു കുത്തകകൾക്കാണ് ഇതിന്റെ നിയന്ത്രണം ലഭിച്ചിരിക്കുന്നത്. ഇത് കർഷക ദ്രോഹമായി പരിണമിക്കുകയാണ്. 15 വർഷം മുൻപ് പൊലീസിനു മാത്രം കൈക്കൂലി നൽകി കേരളത്തിൽ എത്തിയിരുന്ന ബീഫിന് ഇത്തരം കുത്തകകളുടെ കടന്നു കയറ്റം വലിയ വില വർദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇടുക്കി ജില്ലയിൽ നാലു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഒരു കോടിരൂപയിൽ പരം രൂപയ്ക്കാണ് ബീഫ് സ്റ്റാളുകൾ ലേലം ചെയ്തത്. അവിടെ കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ വില വർദ്ധന തദ്ദേശ സ്ഥാപനങ്ങൾ അനുവദിക്കാത്തതിനാൽ വ്യാപാരം നിലച്ചു. അസോസിയേഷൻ ഇടപെട്ട് കട തുറന്നെങ്കിലും ഈ സ്ഥിതി തുടർന്നാൽ അടച്ചിടാൻ നിർബന്ധിതരാകും.

ഈ സമയം ശീതീകരിച്ച മാസം 420 രൂപയ്ക്കു വിറ്റപ്പോൾ 120 വില വർദ്ധനയിൽ കോഴി വിറ്റപ്പോഴും നവ മാധ്യമങ്ങളും പഞ്ചായത്തുകളും മേഖലയെ തകർക്കുന്നു. ലോകത്ത് ഏറ്റവും കാലി സമ്പത്തുണ്ടായിരുന്ന ഇന്ത്യ ഇന്ന് ഏറെ പിന്നിലാണ്. കാലികളുടെ ക്രയവിക്രയ സമയത്തെ ഗുണ്ടകളുടെയും, കുത്തകകളുടെയും കടയന്നുകയറ്റം സമ്പത്തിനെ കാര്യമായി ബാധിച്ചു. പ്രത്യക്ഷമായും പരോക്ഷമായും കേരളത്തിൽ മാത്രം പത്തു ലക്ഷത്തിലധികം പേരുടെ ജീവിതമാർഗമാണ് ബീഫ് വിപണി. കാലിസമ്പത്തും മേഖലയിലുള്ളവരുടെ ജീവിത മാർഗവും നിലനിർത്താൻ അയൽ സംസ്ഥാനങ്ങളിൽ സർക്കാർ ഇടപെടണമെന്നും മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എ സലിം ആവശ്യപ്പെട്ടു.