കിണറ്റിലെ ദുർഭൂതം വീണ്ടും: തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിലെ ദുരൂഹ മരണം: മരണത്തിൽ ദുരൂഹതയില്ലെന്ന് അന്വേഷണ റിപ്പോർട്ട്; ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ മടക്കി ക്രൈം ബ്രാഞ്ച് മേധാവി

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

പത്തനംതിട്ട: കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളിൽ ഒളിച്ചിരിക്കുന്ന ദുർഭൂതത്തെ കണ്ടെത്താൻ പൊലീസിനും സാധിക്കുന്നില്ല. വിദ്യാർത്ഥിനിയുടെ മരണത്തിൽ ഐജിയുടെ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി.

അന്വേഷണത്തിൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകൾ മുഴുവൻ തിരുത്തിയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവി ഇടപെട്ടിരിക്കുന്നത്. കിണറ്റിലെ ദുർഭൂതമില്ലെന്നും , മരണത്തിൽ അസ്വാഭാവികത ഇല്ലെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇതിൽ അടിമുടി അഴിച്ചു പണിയാണ് ഇപ്പോൾ ക്രൈ്ംബ്രാഞ്ച് മേധാവി രംഗത്ത് എത്തിയിരിക്കുന്നത്. ദുരൂഹതയില്ലെന്ന റിപ്പോർട്ടിൽ ചില സംശയങ്ങളുന്നയിച്ചാണ് മടക്കിയത്. തിരുവല്ല പാലിയേക്കര ബസേലിയൻ കോൺവെൻറിൽ കന്യാസ്ത്രീ ആകാൻ പഠിക്കുകയായിരുന്ന ദിവ്യ പി ജോണിനെയാണ് കോൺവെൻറിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മെയ് ഏഴാം തിയ്യതിയായിരുന്നു വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികത ഉണ്ടോ എന്ന് പരിശോധിക്കാനാണ് ക്രൈബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

ദിവ്യയുടെ ശരീരത്തിൽ അസ്വാഭാവിക പരിക്കുകൾ ഇല്ല.
വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ശരീരത്തിൽ ഉള്ളത്. മുങ്ങി മരണമാണെന്നാണുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേ സമയം കേസ് അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലടക്കം തിരുവല്ല പൊലീസിൻറെ ഭാഗത്ത് പാളിച്ചകളുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു.

പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ആത്മഹത്യയാകാമെന്ന നിഗമനത്തിലായിരുന്നു നേരത്തെ പൊലീസ്. ഇത്തരത്തിൽ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന നിരവധി ദുരൂഹമരണങ്ങളിൽ ഒന്നു മാത്രമായി തിരുവല്ല മഠത്തിലെ മരണവും മാറുന്നു എന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.