ഗർഭിണികളെ കൊലയ്ക്കു കൊടുക്കുന്ന തെള്ളകം മിറ്റേര ആശുപത്രി; അഭിഭാഷകന്റെ ഭാര്യ മരിച്ചത് ആശുപത്രിയിലെ ഡോക്ടറുടെ ഗുരുതര പിഴവിനെ തുടർന്നെന്നു കണ്ടെത്തൽ; ഒരു ബ്ലഡ് ബാങ്ക് പോലുമില്ലാതെ പ്രസവ സ്‌പെഷ്യൽ ആശുപത്രി; ജീവനിൽ കൊതിയുള്ളവർ മിറ്റേരയിലേയ്ക്കു പോകരുത്..!
തേർഡ് ഐ ബ്യൂറോ
കോട്ടയം: പ്രസവ സ്‌പെഷ്യാലിറ്റി എന്ന പേരിൽ തെള്ളകത്ത് ആരംഭിച്ച മിറ്റേര മദർ ആൻഡ് ചൈൽഡ് ആശുപത്രി ആളെ കൊല്ലുന്ന കേന്ദ്രമായി മാറുന്നു. ദിവസവും നിരവധി ശസ്ത്രക്രിയകൾ നടക്കുന്ന മിറ്റേര ആശുപത്രിയിൽ ഒരു ബ്ലഡ് ബാങ്ക് പോലുമില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണത്തിലൂടെ പുറത്തു വരുന്നത്.
ഏപ്രിൽ 25 ന് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്താൽ മിറ്റേര ആശുപത്രിയിൽ കോട്ടയം ബാറിലെ അഭിഭാഷകനായ പേരൂർ തച്ചനാട്ടേൽ അഡ്വ.ടി.എൻ രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ജി.എസ് ലക്ഷമി(41)മരിച്ച സംഭവത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഗുരതുരമായ വീഴ്ച ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മിറ്റേര ആശുപത്രിയിലെ ഡോ.ജെയ്പാൽ ജോൺസാണ് ലക്ഷ്മിയെ ചികിത്സിച്ചിരുന്നതും, പരിശോധിച്ചിരുന്നതും. ഹയർ സെക്കൻഡറി സ്‌ക്കൂൾ അദ്ധ്യാപികയും ആയ ലക്ഷ്മി ജി. എസ് സാധാരണ പ്രസവത്തിലൂടെ ഒരു പെൺകുഞ്ഞിനു ജൻമം നൽകിയ ശേഷമാണ് ആശുപത്രി അധികൃതരുടെ ഗുരതരമായ വീഴ്ച ഒന്നു കൊണ്ടു മാത്രം രക്തം വാർന്ന് പിടഞ്ഞു മരിച്ചത്.
ലക്ഷ്മിയുടെ മരണം ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് എന്നു ഏറ്റുമാനൂർ പൊലീസിന്റെ പ്രാഥമിക അന്വേഷമത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നു മെഡിക്കൽ നെഗ്‌ളിജെൻസ് കേസായി രജിസ്റ്റർ ചെയ്ത് പൊലീസ് സംഘം വിശദമായ അന്വേഷണത്തിനായി ഡിവൈ.എസ്.പിയ്ക്കു കൈമാറിയിരിക്കുകയാണ്.
പ്രസവശേഷം ലക്ഷ്മി മരിക്കുന്നത് അമിത രക്തസ്രാവത്തെ തുടർന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറത്തെത്. എന്നാൽ, പ്രസവത്തിനിടെയുണ്ടാകുന്ന അമിത രക്തസ്രാവം നേരിടാൻ വേണ്ട യാതൊരു വിധ ക്രമീകരണവും ഈ ആശുപത്രിയിൽ ഇല്ല എന്നതാണ് ഏരെ വിരോധാഭാസം. പ്രസവത്തിനു ശേഷം മണിക്കൂറുകളോളം രക്തം വാർന്ന് ലക്ഷ്മി കിടക്കുകയായിരുന്നു. എന്നാൽ, ഈ ഒരു അവസ്ഥയെ നേരിടുന്നതിനുള്ള യാതൊരു സംവിധാനവും ഈ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ഒരു മണിക്കൂറോളം രക്തം വാർന്നു പോയിട്ടും അത് ബന്ധുക്കളെ അറിയിക്കാതെ ഡോക്ടറുടെ ഗുരുതര വീഴ്ച മറച്ചുവെക്കുവാനാണ് ആശുപത്രി ജീവനക്കാർ ശ്രമിച്ചതെന്നു പ്രാഥമിക അന്വേഷണത്തിൽ പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ബന്ധുക്കളെ ഇത്തരം ഒരു സാഹചര്യം അറിയിക്കുകയും, മിറ്റേരയിൽ ബ്ലഡ് ബാങ്ക് ഇല്ല എന്ന വിവരം ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നെങ്കിൽ മറ്റേതെങ്കിലും ആശുപത്രിയിലോ കോട്ടയം മെഡിക്കൽ കോളേജിലോ എത്തിച്ച് ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു.
പ്രസവത്തെ തുടർന്നു അമിത രക്തസ്രാവമോ, മറ്റേതെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടായി രക്തം വേണ്ട സാഹചര്യമുണ്ടായാൽ സമീപത്തുള്ള മറ്റാശുപത്രിളെ രക്തത്തിനു വേണ്ടി ആശ്രയിക്കുകയാണ് മീറ്ററ ആശുപത്രി ചെയ്തു വരുന്നത്..
പ്രസവത്തിനു വേണ്ടി സ്‌പെഷ്യാലിററി എന്നു പറയുന്ന മിറ്റേര ആശുപത്രിയിൽ രക്തസ്രാവം സംഭവിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള പ്രസവ സമയത്ത് വേണ്ടി വരുന്ന സാഹചര്യം നേരിടുന്നതിന് രക്ത ബാങ്ക് ഇല്ലാത്തതു തന്നെ ഏറെ ഭയപ്പെടുത്തുന്നതാണ്.
അമിത രക്തസ്രാവം ഉണ്ടാകുന്നത് കണ്ടെത്തുവാൻ ഉള്ള ഇന്റർവെർഷണൽ റേഡിയോജിസ്റ്റോ മെഷിനറിയോ മിറ്റേര ആശുപത്രിയിൽ ഇല്ല എന്നതാണ് യാഥാർഥ്യം എന്നാൽ സമീപത്തുള്ള മറ്റാശുപത്രികളിലും , കോട്ടയം മെഡിക്കൽ കോളേജി ലും ലഭ്യമായ സേവനമാണിത്. ഇതു വഴി നൂറുകണക്കിനാളുകളുടെ ജീവൻ അമിത രക്തസ്രാവം ഉണ്ടായിട്ടുപോലും സമീപത്തുള്ള മറ്റാശുപത്രികൾ ആശുപത്രികൾ രക്ഷപെടുത്തിയിട്ടുണ്ട്.
ഈ ആശുപത്രി യാതൊരു അടിയന്തിര സാഹചര്യവും നേരിടാൻ സജ്ജമല്ലന്നെതാണ് യാഥാർഥ്യം .
ഒരു ലക്ഷ്യറി ഹോട്ടൽ പോലെ തോന്നിപ്പിക്കുന്ന ഈ ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളും ഉണ്ടന്നന്ന് പൊതുവെ ആളുകൾ തെറ്റിധരിക്കുന്നു.
സർജറി നടത്തുന്നതിനായി ഒരു വിദഗ്ദ്ധ സർജൻ ഈ ആശുപത്രിയിൽ ഇല്ല എന്നതാണ് യാഥാർഥ്യം
ഒരു ക്രിട്ടിക്കൽ കെയർ യൂണിറ്റുപോലും ഈ ആശുപത്രിയിൽ ഇല്ലായെന്ന വസ്തുത മനസ്സിലാക്കാതെയാണ് ആളുകൾ ഈ ആശു പത്രിയെ സമീപിക്കുന്നത്. ഇതെല്ലാം നിലനിൽക്കെ രോഗികളുടെ ജീവൻ വച്ചു പന്താടുന്ന ആശുപത്രിയ്‌ക്കെതിരെ കർശന നടപടി എടുക്കുകയാണ് വേണ്ടതെന്നാണ് രോഗിയുടെ ബന്ധുക്കൾ പറയുന്നത്.